അൽ നസ്ർ - അൽ ഹിലാൽ മത്സരം സമനിലയിൽ
text_fieldsറിയാദ്: സൗദി പ്രൊ ലീഗിൽ അൽ നസ്ർ-അൽ ഹിലാൽ മത്സരം 1-1ന് സമനിലയിൽ. അൽ നസ്റിനായി തലിസ്ക ഗോൾ നേടിയപ്പോൾ സെർജി മിലിങ്കോവിചിന്റെ വകയായിരുന്നു അൽ ഹിലാലിന്റെ സമനില ഗോൾ.
മത്സരത്തിന്റെ ആദ്യ മിനുട്ടിലായിരുന്നു അൽ നസ്റിന്റെ ഗോൾ. ഒട്ടാവിയോയുടെ അസിസ്റ്റിൽ നിന്നുമായിരുന്നു തലിസ്കയുടെ ഗോൾ പിറന്നത്. ആദ്യ പകുതിയിൽ പിന്നീട് ഗോൾ പിറന്നില്ല.
ഗോൾ മടക്കാൻ നിരന്തരം പരിശ്രമിച്ച അൽ ഹിലാലിന് 77ാം മിനിറ്റിൽ ലക്ഷ്യം കാണാനായി. അൽ ദാസരിയുടെ ബാക്ക് ഹീൽ പാസ്സിൽ നിന്നും റിനാൻ ലോദി നൽകിയ ക്രോസ് മിലിങ്കോവിച്ച് വലയിലാക്കുകയായിരുന്നു.
കിങ് കപ്പിലെ അവസാന മത്സരത്തിൽ അൽ താവൂനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ അൽ നസ്ർ ഇന്നലെ വിജയത്തിനായി പൊരുതിക്കളിച്ചിരുന്നു. ആ മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. ഇന്നലത്തെ മത്സരത്തിലും ക്രിസ്റ്റ്യാനോക്ക് തിളങ്ങാനായില്ല.
പ്രൊ-ലീഗിൽ ഒമ്പത് കളിയിൽ 25 പോയിന്റുമായി അൽ ഹിലാൽ ഒന്നാംസ്ഥാനത്താണുള്ളത്. ഇത്രയും കളിയിൽ 24 പോയിന്റുമായി അൽ ഇത്തിഹാദ് രണ്ടാമതും 19 പോയിന്റുമായി അൽ നസ്ർ മൂന്നാമതുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

