റിയാദിൽ ഇന്ന് ‘അൽ ക്ലാസികോ’
text_fieldsrepresentational image
റിയാദ്: സ്പാനിഷ് ലാ ലിഗയിലെ വമ്പന്മാരുടെ ‘എൽ ക്ലാസികോ’ക്ക് ഞായറാഴ്ച കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാവുന്നു. സ്പാനിഷ് സൂപ്പർ കപ്പ് കിരീടത്തിനായാണ് ബാഴ്സലോണ എഫ്.സിയും റയൽ മഡ്രിഡ് എഫ്.സിയും മുഖാമുഖം വരുന്നത്.
ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് കളി. സെമി ഫൈനൽ മത്സരങ്ങളിൽ എതിരാളികളെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിക്കുകയായിരുന്നു ഇരു ടീമും. റയൽ മഡ്രിഡ്-വലൻസിയ പോര് 1-1ലാണ് അവസാനിച്ചത്. ബാഴ്സയും റയൽ ബെറ്റിസും രണ്ടു വീതം ഗോളടിച്ചും തുല്യത പാലിച്ചു.
തുടർച്ചയായ രണ്ടാം കിരീടമാണ് റയലിന്റെ ലക്ഷ്യം. ബാഴ്സയാവട്ടെ ഒടുവിൽ ജേതാക്കളായത് 2018ലാണ്. സൂപ്പർ കപ്പ് കിരീടം ഏറ്റവുമധികം നേടിയ ടീമും ബാഴ്സ തന്നെ- 13. റയൽ (12) തൊട്ടുപിന്നിലുണ്ട്.

