അഷീറിനെതിരായ ചുവപ്പ് കാർഡ് റദ്ദാക്കി
text_fieldsന്യൂഡൽഹി: ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഐ.എസ്.എൽ മത്സരത്തിന് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ഡിഫൻഡർ അഷീർ അക്തറിന് ചുവപ്പ് കാർഡ് നൽകിയ റഫറിയുടെ തീരുമാനം റദ്ദാക്കി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ.
ക്ലബ്ബും താരവും സമർപ്പിച്ച അപ്പീലും രേഖകളും പരിഗണിച്ച എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി മടക്കിയയക്കാനുള്ള റഫറിയുടെ വിധി തെറ്റായിരുന്നുവെന്ന് വിലയിരുത്തി. അഷീറിനെതിരായ ശിക്ഷാനടപടി മഞ്ഞ കാർഡാക്കി പുതുക്കി. ഗുവാഹതിയിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ നഹോ സദോയിയെ ഫൗൾ ചെയ്തതിനാണ് 82ാം മിനിറ്റിൽ അഷീറിനെ ഒറ്റയടിക്ക് പുറത്താക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

