Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനെയ്മർ ഇനി അൽ ഹിലാൽ...

നെയ്മർ ഇനി അൽ ഹിലാൽ താരം; പി.എസ്.ജിയുമായി ധാരണയായി

text_fields
bookmark_border
നെയ്മർ ഇനി അൽ ഹിലാൽ താരം; പി.എസ്.ജിയുമായി ധാരണയായി
cancel

പാരിസ്: പാരിസ് സെന്റ് ജെർമെയ്നിന്റെ (പി.എസ്.ജി) ബ്രസീലിയൻ സൂപ്പർ താരം നെയ്മറും ഇനി സൗദി ​പ്രോ ലീഗിൽ. സൗദിയിലെ അൽ ഹിലാൽ ക്ലബ് പി.എസ്.ജിയുമായി ധാരണയിലെത്തിയതായി ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 90 ദശലക്ഷം യൂറോക്കാണ് കരാർ. രണ്ടു വർഷം താരം അൽ ഹിലാൽ നിരയിലുണ്ടാകും. റൂബൻ നെവസ്, ഖാലിദു കൗലിബാലി, സെർഗേജ് മിലിങ്കോവിച് തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിൽ നെയ്മർക്കൊപ്പമുണ്ടാകും.

അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നെയ്മർ അൽ ഹിലാലുമായി ഉടൻ കരാർ ഒപ്പുവെച്ചേക്കുമെന്ന് ട്രാൻസ്ഫർ ലോകത്തെ വിദഗ്ധനായ ഇറ്റാലിയൻ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയും ട്വീറ്റ് ചെയ്തിരുന്നു. അൽഹിലാൽ രണ്ടു വർഷത്തെ കരാറിനായുള്ള ഔപചാരിക രേഖകൾ തയാറാക്കുകയാണെന്നും മെഡിക്കൽ ടെസ്റ്റുകൾ ഉൾപ്പെടെ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ടെന്നും റൊമാനോ വ്യക്തമാക്കിയിരുന്നു. എന്നാൽ, സൗദി ക്ലബോ നെയ്മറോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ പി.എസ്.ജിയിൽ എത്തിയത്. 173 മത്സരങ്ങളിൽ ക്ലബിനായി ഇറങ്ങിയിട്ടുണ്ട്. പി.എസ്.ജിയിൽനിന്ന് സീസണിന്റെ തുടക്കത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയിരുന്നു. മറ്റൊരു സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് നെയ്മറും അവിടെയെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGneymarAl Hilal
News Summary - Agreed with PSG; Neymar is now Al Hilal star
Next Story