Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ്​ ലീഗ്​...

ചാമ്പ്യൻസ്​ ലീഗ്​ അട്ടിമറി; സിദാൻ പുറത്തേക്ക്?​

text_fields
bookmark_border
ചാമ്പ്യൻസ്​ ലീഗ്​ അട്ടിമറി; സിദാൻ പുറത്തേക്ക്?​
cancel

കഴിഞ്ഞ ദിവസം രാത്രി ചാമ്പ്യൻസ്​ ലീഗിൽ ഷാക്​തറിനോട്​ 2-0ത്തിന്​ തോറ്റതോടെ റയൽ മഡ്രിഡിൽ കോച്ച്​ സിനദിൻ സിദാൻെറ ഭാവിയെ സംബന്ധിച്ച്​ ചോദ്യ ചിഹ്നം ഉയരുന്നു. വൻകരയുടെ പോരാട്ടത്തിൽ ഹാട്രിക്​ കിരീടവുമായി റെക്കോഡിട്ടിരുന്ന സിദാനും സംഘവും ഇക്കുറി നോക്കൗട്ട്​ കാണാതെ പുറത്താവുമെന്ന ഘട്ടം എത്തിയതോടെ ഫ്രഞ്ച്​ ഇതിഹാസത്തിൻെറ രാജിക്കായി മുറവിളി ഉയർന്നു കഴിഞ്ഞു.

രാജിവെക്കില്ലെന്ന്​ സിദാൻ

കഴിഞ്ഞ ദിവസം ലാലിഗയിൽ വിയ്യാറയലിനോട്​ സമനില വഴങ്ങിയെങ്കിലും സിദാൻ ശുഭാപ്​തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഷാക്​തറിനോടേറ്റ ഞെട്ടിക്കുന്ന തോൽവി റയലിൻെറ നോക്കൗട്ട്​ പ്രതീക്ഷകൾ അസ്​ഥാനത്താക്കു​കയായിരുന്നു. മത്സരത്തിൽ കൂടുതൽ സമയം പന്ത്​ കൈവശം വെക്കുകയും കൂടുതൽ ഷോട്ടു​കൾ ഉതിർക്കുകയും ചെയ്​തത്​ റയലായിരുന്നു​വെങ്കിലും ലക്ഷ്യം കാണുന്നതിൽ അവർക്ക്​ പിഴച്ചു.

സെർജിയോ റാമോസും ഏഡൻ ഹസാഡുമില്ലാതെയാണ്​ പന്തുതട്ടിയതെന്ന്​ പറയാമെങ്കിലും പരാജയത്തിനും സമീപകാലത്തെ ഫോമില്ലായ്​മക്കും ന്യായീകരണമാകുന്നില്ലെന്നാണ്​ ആരാധകരും മാധ്യമങ്ങളും പറയുന്നത്​. റയലിനോട്​ ഏറ്റുമുട്ടുന്നത്​ വരെ ചാമ്പ്യൻസ്​ ലീഗിൽ ഒരു ഗോൾ പോലും സ്​കോർ ചെയ്യാത്ത ടീമാണ്​ ഷാക്​തർ. കഴിഞ്ഞ രണ്ട്​ മത്സരങ്ങളിൽ 6-0ത്തിനും 4-0ത്തിനുമാണ്​ മോൻഷൻഗ്ലാഡ്​ബാഹ്​ ഉക്രൈൻ ക്ലബിനെ തകർത്തത്​. എന്നിട്ടും കരീം ബെൻസേമ അണിനിരന്ന റയൽ മുന്നേറ്റനിരക്ക്​ കിയവിലെ ഒളിമ്പിക്​ മൈതാനത്ത്​ എതിർ ഗോൾമുഖത്ത്​് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.


ഗ്രൂപ്പ്​ ബിയിലെ അവസാന മത്സരത്തിൽ ഒന്നാം സ്​ഥാനത്തുള്ള ബൊറൂസിയ മോൻഷൻഗ്ലാഡ്​ബാഹാണ്​ റയലിൻെറ എതിരാളികൾ. ജർമൻ ടീമിനെ തോൽപിച്ചാൽ മാത്രമാണ്​ റയലിന്​ ഇനി ​പ്രതീക്ഷ. ഒരുമത്സരം കൂടി ബാക്കി നിൽക്കുന്നതിനാൽ തന്നെ തൽക്കാലം രാജിവെക്കാൻ ഉദ്ദേശ്യമില്ലെന്നാണ്​ സിദാൻ മത്സരശേഷം വ്യക്തമാക്കിയത്​. മോൻഷൻഗ്ലാഡ്ബാഹിന് എട്ടും ഷാക്തറിനും റയലിനും ഏഴ് പോയിൻറും വീതമാണുള്ളത്​. അഞ്ച് പോയൻറുമായി ഇൻറർ മിലാനാണ്​ നാലാമത്.

കഴിഞ്ഞ ശനിയാഴ്​ച അലാവസിനോട്​ റയൽ സ്വന്തം മൈതാനത്തിൽ തോറ്റിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന്​ മത്സരങ്ങൾ ഒരു ജയം പോലുമില്ലാതെയാണ്​ റയൽ പൂർത്തിയാക്കിയത്​.

ലിവർപൂൾ നോക്കൗട്ടിൽ

മറ്റ്​ മത്സരങ്ങളിൽ അയാക്​സ്​ ആംസ്​റ്റർഡാമിനെ 1-0ത്തിന്​ തോൽപിച്ച്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ജേതാക്കളായ ലിവർപൂൾ തുടർച്ചയായ നാലാം സീസണിലും നോക്കൗട്ട്​ റൗണ്ടിലെത്തി. മാഞ്ചസ്​റ്റര്‍ സിറ്റി -എഫ്​.സി പോർ​ട്ടോ (0-0) പോരാട്ടം സമനിലയിൽ അവസാനിച്ചു. മോഷന്‍ഗ്ലാഡ്ബാഹിനെ 3-2ന്​ തോല്‍പ്പിച്ച ഇൻററിനും നേരിയ പ്രതീക്ഷയുണ്ട്​. ഗ്രൂപ്പ്​ സി റണ്ണേഴ്​സ്​ അപ്പായി പോർ​ട്ടോയും പ്രീക്വാർട്ടറിലെത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zinedine zidanechampions leagueReal Madrid C.F
Next Story