Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏഴു വർഷത്തിന്​ ശേഷം ...

ഏഴു വർഷത്തിന്​ ശേഷം മുഹമ്മദൻസിന്​ ​െഎ ലീഗ്​ യോഗ്യത

text_fields
bookmark_border
ഏഴു വർഷത്തിന്​ ശേഷം  മുഹമ്മദൻസിന്​ ​െഎ ലീഗ്​ യോഗ്യത
cancel
camera_alt

മുഹമ്മദൻസ്​ ടീം

കൊൽക്കത്ത: യോഗ്യതാ റൗണ്ടിലെ മൂന്നാമത്തെ മത്സരവും ജയിച്ച്​ മുഹമ്മദൻസ്​ ​െഎ ലീഗിന്​. നഗരവൈരികളായ ഭവാനിപൂർ എഫ്​.സിയെ മറുപടിയില്ലാത്ത രണ്ട്​ ഗോളിന്​ വീഴ്​ത്തിയാണ്​ മുഹമ്മദൻ സ്​പോർട്ടിങ്​ യോഗ്യത ഉറപ്പിച്ചത്​.

മലയാളിതാരം ഗനി അഹമ്മദും ട്രിനിഡാഡ്​ സ്​ട്രൈക്കർ വില്ലിസ്​ പ്ലാസയുമാണ്​ മുഹമ്മദൻസി​െൻറ ഗോളടിക്കാർ. യോഗ്യതാ റൗണ്ടിൽ എല്ലാ ടീമുകൾക്കും ഒരു കളികൂടി ബാക്കിനിൽക്കെയാണ്​ ​മുഹമ്മദൻസ്​ നേരത്തേ തന്നെ ​െഎ ലീഗ്​ ടിക്കറ്റ്​ ഉറപ്പിച്ചത്​.

പ്രധാന വെല്ലുവിളി ഉയർത്തിയ ഭവാനിപൂർ എഫ്​.സി തോറ്റതോടെ അടുത്ത മത്സരങ്ങളിലെ ഫലം അപ്രസക്തമായി.

129 വർഷത്തെ ചരിത്രമുള്ള മുഹമ്മദൻസ്​ ഇൗ സീസണി​ൽ ​െഎ ലീഗിലെ 11ാമത്തെ ക്ലബാണ്​. 2013-14 സീസണിനു ശേഷം ആദ്യമായാണ്​ ​െഎ ലീഗിൽ തിരികെയെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballI-Leaguemohammedan football club
News Summary - after seven years Mohammedan Sporting return to I-League
Next Story