Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവാർത്ത...

വാർത്ത സമ്മേളനത്തിനെത്തിയ പോഗ്​ബ മുന്നിലിരുന്ന മദ്യക്കുപ്പി മാറ്റി, വിഡിയോ കാണാം VIDEO

text_fields
bookmark_border
വാർത്ത സമ്മേളനത്തിനെത്തിയ പോഗ്​ബ മുന്നിലിരുന്ന മദ്യക്കുപ്പി മാറ്റി, വിഡിയോ കാണാം VIDEO
cancel

മ്യൂണിക്​: വാർത്ത സമ്മേളനത്തിനിടെ ക്രിസ്​​റ്റ്യാനോ റെ​ാ​ണാൾഡോ കൊക്കക്കോള ബോട്ടിൽ മാറ്റിവെച്ചതിന്‍റെ അലയൊലികൾ അടങ്ങും മു​േമ്പ സമാന പ്രവർത്തിയുമായി പോൾ ​പോഗ്​ബയും രംഗത്ത്​. ഇക്കുറി നീക്കിയത്​ മദ്യക്കുപ്പിയാണെന്ന്​ മാത്രം.​ജർമനിയെ എതിരില്ലാത്ത ഒരു ഗോളിന്​ തകർത്ത ശേഷം വാർത്ത സമ്മേളനത്തിന്​ എത്തിയപ്പോഴായിരുന്നു ഫ്രഞ്ച്​ സൂപ്പർ താരത്തിന്‍റെ പ്രവർത്തി.

മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച പോൾ​ പോഗ്​ബ മാൻ ഓഫ്​ ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊക്കക്കോളക്കും വെള്ളക്കുപ്പിക്കും ഒപ്പമിരുന്ന മദ്യക്കുപ്പി മാറ്റിവെച്ചായിരുന്നു പോൾ പോഗ്​ബ വാർത്ത സമ്മേളനത്തിൽ ഇരുന്നത്​. ഇസ്​ലാം മത വിശ്വാസിയായ പോഗ്​ബ മദ്യബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിക്കാറില്ലെന്ന്​ തീരുമാനമെടുത്തിരുന്നു.

ഫ്രാൻസിന്‍റെ ലോകകപ്പ്​ ജേതാക്കളായ ടീമിൽ അംഗമായ പോഗ്​ബ 2016ൽ റെക്കോർഡ്​ തുകക്ക്​ മാഞ്ചസ്റ്റർ യുനൈറ്റഡിൽ ചേർന്നിരുന്നു. ഗിനിയൻ വംശജനാണ്​.

യുറോ കപ്പ്​ വാർത്തസമ്മേളനത്തിനിടെ പോർച്ചുഗൽ താരം ക്രിസ്​റ്റ്യാനോ റൊണോൾഡോ പാനീയം എടുത്തു മാറ്റിയതിന്​ പിന്നാലെ കോർപ്പറേറ്റ്​ ഭീമൻ കൊക്ക കോളക്ക്​​ കോടികളുടെ നഷ്​ടമുണ്ടായിരുന്നു. കമ്പനിയുടെ ഓഹരി വില 1.6 ശതമാനമാണ്​ ഇടിഞ്ഞത്​. കൊക്ക കോളയുടെ ആസ്​തി 342 ബില്യൺ ഡോളറിൽ നിന്ന്​ 338 ബില്യൺ ഡോളറായി കുറഞ്ഞു. നാല്​ ബില്യൺ ഡോളറി​െൻറ നഷ്​ടമാണ്​ കമ്പനിക്കുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoPaul PogbaEuro Copa
News Summary - After Cristiano Ronaldo, Paul Pogba Removes Beer Bottle During Press Conference. Watch
Next Story