എ.എഫ്.സി അണ്ടർ 20 യോഗ്യതമത്സരം ഇന്നു മുതൽ
text_fieldsകുവൈത്ത് സിറ്റി: ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) അണ്ടർ 20 ഗ്രൂപ് എച്ച് യോഗ്യത മത്സരങ്ങൾ ഇന്നു മുതൽ കുവൈത്തിൽ തുടങ്ങും. 14 മുതൽ 18 വരെ കുവൈത്ത് സിറ്റിയിലെ ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വെള്ളി, ഞായർ, ചൊവ്വ ദിവസങ്ങളിലായാണ് മത്സരങ്ങൾ. ഗ്രൂപ് എച്ചിൽ ആസ്‌ട്രേലിയ, ഇന്ത്യ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു.
നേരത്തേ ടൂർണമെന്റിൽനിന്ന് പിന്മാറിയ ആസ്‌ട്രേലിയയെ എ.എഫ്.സി മത്സരസമിതിയുടെ അംഗീകാരത്തെ തുടർന്ന് ഗ്രൂപ്പിലേക്ക് തിരിച്ചെടുത്തതായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് ഇന്ത്യ ഇറാഖിനെ നേരിടും. 7.30ന് കുവൈത്ത് ആസ്ട്രേലിയയെ നേരിടും.
ഞായറാഴ്ച വൈകീട്ട് 4.30ന് ഇന്ത്യ-ആസ്ട്രേലിയ മത്സരവും 7.30ന് കുവൈത്ത്-ഇറാഖ് മത്സരവും നടക്കും. ചൊവ്വാഴ്ച വൈകീട്ട് 4.30ന് ആസ്ട്രേലിയ ഇറാഖിനെ നേരിടും. 7.30ന് കുവൈത്ത്-ഇന്ത്യ മത്സരം നടക്കും. അടുത്ത വർഷം മാർച്ച് ഒന്നു മുതൽ 18 വരെ ഉസ്ബകിസ്താനിലാണ് എ.എഫ്.സി അണ്ടർ20 ടൂർണമെന്റ്. യോഗ്യത റൗണ്ടിലെ മികച്ച ആദ്യ രണ്ടു ടീമുകൾ ഉസ്ബകിസ്താനിലേക്ക് യോഗ്യത നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

