എ.എഫ്.സി അണ്ടർ 17 ഏഷ്യ കപ്പ്; ഇന്ത്യൻ വനിതകൾക്ക് നോക്കൗട്ട്
text_fieldsഎ.എഫ്.സി അണ്ടർ 17 ഏഷ്യ കപ്പ് ക്വാർട്ടറിലെത്തിയ ഇന്ത്യൻ ടീം
ന്യൂഡൽഹി: വനിത സോക്കറിൽ രാജ്യത്തിന്റെ സ്വപ്നങ്ങൾക്ക് പുതുവർണങ്ങൾ പകർന്ന് അണ്ടർ 17 ഏഷ്യ കപ്പ് ക്വാർട്ടറിലെത്തി ഇന്ത്യൻ കൗമാരം. ചരിത്രത്തിലാദ്യമായാണ് ഈ വിഭാഗത്തിൽ ടീം ഇന്ത്യ നോക്കൗട്ടിലെത്തുന്നത്. ഗ്രൂപ് ബി-യിൽ ലബനാനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുക്കിയായിരുന്നു ക്വാർട്ടർ പ്രവേശനം.
പ്രതിക ബർമൻ രണ്ടു ഗോളടിച്ചപ്പോൾ അൽവ ദേവി സെൻജാം, ജോയ എന്നിവർ ഓരോ ഗോളും നേടി. ഗ്രൂപ് സി-യിൽ ഫിലിപ്പീൻസ്-ചൈനീസ് തായ്പെയ് മത്സരത്തിൽ വൻ മാർജിനിൽ എതിരാളികൾക്കുമേൽ ഇരു ടീമും വിജയം വരിക്കാനാകാതെ വന്നതോടെയാണ് ഇന്ത്യക്ക് അവസരമൊരുങ്ങിയത്. അടുത്ത മത്സരം ജയിച്ച് സെമിയിലെത്താനായാൽ ഫിഫ അണ്ടർ 17 വനിത ലോകകപ്പിലും ഇന്ത്യൻ പെൺകൊടികൾക്ക് ബൂട്ടുകെട്ടാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

