Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.എഫ്.സി ഗോൾകീപ്പിങ്...

എ.എഫ്.സി ഗോൾകീപ്പിങ് ലെവൽ വൺ ലൈസൻസ് സ്വന്തമാക്കി പുത്തലം സ്വദേശി

text_fields
bookmark_border
എ.എഫ്.സി ഗോൾകീപ്പിങ് ലെവൽ വൺ ലൈസൻസ് സ്വന്തമാക്കി പുത്തലം സ്വദേശി
cancel
camera_alt

മു​ഹ​മ്മ​ദ്‌ അ​നാ​സി​ൽ  

അ​രീ​ക്കോ​ട്: ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ന്റെ ഗോ​ൾ​കീ​പ്പി​ങ് ലെ​വ​ൽ വ​ൺ ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കി പു​ത്ത​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ അ​നാ​സി​ൽ. ജി​ല്ല​യി​ൽ​നി​ന്ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ പ​രി​ശീ​ല​ക​നാ​ണ് ഇ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തു​ത​ന്നെ ചു​രു​ങ്ങി​യ പേ​ർ​ക്കാ​ണ് ഈ ​ലൈ​സ​ൻ​സ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡി, ​സി ലൈ​സ​ൻ​സു​ക​ൾ ല​ഭി​ക്ക​ണം.

ഇ​തി​നു​ശേ​ഷം നി​ര​വ​ധി ക​ട​മ്പ​ക​ൾ ക​ട​ന്നു​വേ​ണം ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ന്റെ ഗോ​ൾ​കീ​പ്പി​ങ് ലെ​വ​ൽ വ​ൺ ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കാ​ൻ. ഇ​തോ​ടെ ഇ​നി മു​ഹ​മ്മ​ദ്‌ അ​നാ​സി​ലി​ന് സ​ന്തോ​ഷ് ട്രോ​ഫി, ഐ ​ലീ​ഗ്, ഐ.​എ​സ്.​എ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളി​ലെ ഗോ​ൾ കീ​പ്പ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​ൻ സാ​ധി​ക്കും.

എം.​ജി യൂ​നി​വേ​ഴ്സി​റ്റി, മ​ല​പ്പു​റം, കോ​ട്ട​യം സീ​നി​യ​ർ ഫു​ട്ബാ​ൾ ടീ​മു​ക​ൾ, മ​ല​പ്പു​റം എം.​എ​സ്.​പി സ്പോ​ർ​ട്സ് സ്കൂ​ൾ, കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജ് എ​ന്നി​വ​ക്കാ​യി ബൂ​ട്ട് കെ​ട്ടി​യ താ​രം ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ശീ​ല​ന രം​ഗ​ത്തു​ണ്ട്.

നി​ല​വി​ൽ മു​ത്തൂ​റ്റ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി പ​രി​ശീ​ല​ക​നാ​ണ്. ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മു​ഹ​മ്മ​ദ്‌ അ​നാ​സി​ൽ പ​റ​ഞ്ഞു. അ​രീ​ക്കോ​ട് പു​ത്ത​ലം സ്വ​ദേ​ശി നി​സാ​ർ - അ​നീ​സ ബാ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ഷെ​ർ​സി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AFC Goalkeeping Level One License
News Summary - AFC Goalkeeping Level One License Acquired by Puthalam native
Next Story