Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.എഫ്​.സി കപ്പിൽ...

എ.എഫ്​.സി കപ്പിൽ തകർപ്പൻ ജയത്തോടെ ബംഗളൂരു എഫ്​.സി പ്ലേ ഓഫിൽ

text_fields
bookmark_border
എ.എഫ്​.സി കപ്പിൽ തകർപ്പൻ ജയത്തോടെ ബംഗളൂരു എഫ്​.സി പ്ലേ ഓഫിൽ
cancel
camera_alt

ഗോ​ൾ നേ​ടി​യ രാ​ഹു​ൽ ഭേ​ക്കേ​യെ അ​ഭി​ന​ന്ദി​ക്കു​ന്ന സ​ഹ​താ​രം മു​സാ​വു കി​ങ്​

ബം​ബോ​ലിം: നേ​പ്പാ​ള്‍ ക്ല​ബ്ബാ​യ ത്രി​ഭു​വ​ന്‍ ആ​ര്‍മി എ​ഫ്.​സി​യെ കീ​ഴ​ട​ക്കി എ.​എ​ഫ്.​സി ഫു​ട്‌​ബാ​ള്‍ ക​പ്പി​‍െൻറ പ്ലേ ​ഓ​ഫി​ല്‍ പ്ര​വേ​ശി​ച്ച് ബം​ഗ​ളൂ​രു എ​ഫ്.​സി. എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ള്‍ക്ക് നേ​പ്പാ​ള്‍ ടീ​മി​നെ ത​ക​ര്‍ത്താ​ണ് ബം​ഗ​ളൂ​രു പ്ലേ ​ഓ​ഫ്​ പ്ര​വേ​ശ​നം ഗം​ഭീ​ര​മാ​ക്കി​യ​ത്.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ മു​ൻ ഐ.​എ​സ്.​എ​ൽ ചാ​മ്പ്യ​ന്മാ​ർ​ക്കാ​യി രാ​ഹു​ല്‍ ഭേ​ക്കേ, ക്ലെ​യ്റ്റ​ണ്‍ സി​ല്‍വ എ​ന്നി​വ​ര്‍ ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി തി​ള​ങ്ങി​യ​പ്പോ​ള്‍ മ​റ്റൊ​രു ഗോ​ള്‍ നാ​യ​ക​ന്‍ സു​നി​ല്‍ ഛേത്രി​യു​ടെ ബൂ​ട്ടി​ൽ നി​ന്നാ​യി​രു​ന്നു. പു​തി​യ പ​രി​ശീ​ല​ക​ൻ മാ​ര്‍ക്കോ പെ​സാ​യി​യോ​ളി​ക്കു കീ​ഴി​ലാ​ണ്​ ടീം ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്.

ഇ​തോ​ടെ, പ​രി​ശീ​ല​ക​നാ​യി സ്ഥാ​ന​മേ​റ്റ​തി​നു​ശേ​ഷം ക​ളി​ച്ച ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ത​ന്നെ ടീം ​ഉ​ജ്ജ്വ​ല വി​ജ​യം സ്വ​ന്ത​മാ​ക്കി. മ​ല​യാ​ളി താ​രം ആ​ശി​ഖ്​​കു​രു​ണി​യ​നും ആ​ദ്യ ഇ​ല​വ​നി​ലു​ണ്ടാ​യി​രു​ന്നു. പ്ലേ ​ഓ​ഫി​ലും ജ​യം തു​ട​ർ​ന്ന്​ ഗ്രൂ​പ്​ റൗ​ണ്ടി​ൽ ഇ​ടം​പി​ടി​ക്ക​ലാ​ണ്​ ബം​ഗ​ളൂ​രു ടീ​മി​‍െൻറ ല​ക്ഷ്യം. അ​ബാ​നി ധാ​ക്ക ലി​മി​റ്റ​ഡ്​- ക്ല​ബ് ഈ​ഗി​ള്‍സ്​ മ​ത്സ​ര വി​ജ​യി​ക​ളാ​ണ്​ ബം​ഗ​ളൂ​രു​വി​നെ​തി​രെ പ്ലേ ​ഓ​ഫി​ൽ ക​ളി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afc cup
News Summary - afc cup update
Next Story