Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവൻകര ക്ലബ് യുദ്ധം:...

വൻകര ക്ലബ് യുദ്ധം: എ.​എ​ഫ്.​സി ക​പ്പി​ന് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
AFC Cup starts today
cancel
camera_alt

ഇ​ന്ന് എ.​എ​ഫ്.​സി ക​പ്പ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഗോ​കു​ലം കേ​ര​ള, എ.​ടി.​കെ മോ​ഹ​ൻ​ബ​ഗാ​ൻ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

Listen to this Article

കൊ​ൽ​ക്ക​ത്ത: ഐ ​ലീ​ഗ് കി​രീ​ട​നേ​ട്ട​ത്തി​ന്റെ ചൂ​ടാ​റും മു​മ്പ് ഗോ​കു​ലം കേ​ര​ള ഫു​ട്ബാ​ൾ ക്ല​ബ് എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (എ.​എ​ഫ്.​സി) ക​പ്പ് പോ​രാ​ട്ട​ങ്ങ​ൾ​ക്കി​റ​ങ്ങു​ന്നു. വ​ൻ​ക​ര​യി​ലെ ക്ല​ബു​ക​ൾ ക​രു​ത്ത് മാ​റ്റു​ര​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച കി​ക്കോ​ഫ്. 27 അ​സോ​സി​യേ​ഷ​നു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്തെ​ത്തു​ന്ന 38 ഫു​ട്ബാ​ൾ ക്ല​ബു​ക​ളി​ൽ മി​ക​ച്ച​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ടൂ​ർ​ണ​മെ​ന്റ് മേ​യ് 18 മു​ത​ൽ ഒ​ക്ടോ​ബ​ർ 22 വ​രെ ഏ​ഷ്യ​യി​ലെ വി​വി​ധ വേ​ദി​ക​ളി​ൽ ന​ട​ക്കും.

ഗ്രൂ​പ് ഡി.​യി​ലാ​ണ് ദ​ക്ഷി​ണേ​ഷ്യ​ൻ ടീ​മു​ക​ളാ​യ ഗോ​കു​ലം, കൊ​ൽ​ക്ക​ത്ത എ.​ടി.​കെ മോ​ഹ​ൻബ​ഗാ​ൻ (ഇ​ന്ത്യ), ബ​സു​ന്ധ​ര കി​ങ്സ് (ബം​ഗ്ലാ​ദേ​ശ്), മാ​സി​യ എ​സ്.​സി (മാ​ല​ദ്വീ​പ്) എ​ന്നി​വ. ഈ ​ഗ്രൂ​പ്പി​ൽ ഇ​ന്ന് സാ​ൾ​ട്ട് ലേ​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ എ.​ടി.​കെ​യെ ഗോ​കു​ല​വും ബ​സു​ന്ധ​ര​യെ മാ​സി​യ എ​സ്.​സി​യെ​യും നേ​രി​ടും.

ഗോ​കു​ല​ത്തി​ന് അ​ര​ങ്ങേ​റ്റം

ഇ​താ​ദ്യ​മാ​യാ​ണ് ഗോ​കു​ലം എ.​എ​ഫ്.​സി ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. 2020-21ലെ ​ഐ ലീ​ഗ് ജേ​താ​ക്ക​ളെ​ന്ന നി​ല​യി​ലാ​ണ് ഗോ​കു​ലം യോ​ഗ്യ​രാ​യ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കി​രീ​ട​വും സ്വ​ന്ത​മാ​ക്കി ച​രി​ത്രം സൃ​ഷ്ടി​ച്ച് നാ​ലു ദി​വ​സം മാ​ത്രം പി​ന്നി​ടു​മ്പോ​ഴാ​ണ് കേ​ര​ള സം​ഘ​ത്തി​ന് അ​തേ​വേ​ദി​യി​ൽ വ​ൻ​ക​ര പോ​രാ​ട്ടം.

കൊ​ൽ​ക്ക​ത്ത മു​ഹ​മ്മ​ദ​ൻ സ്പോ​ർ​ട്ടി​ങ് ക്ല​ബി​നു വേ​ണ്ടി ജ​യ് വി​ളി​ക്കാ​നെ​ത്തി​യ ആ​യി​ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ 2-1ന്റെ ​ജ​യ​ത്തോ​ടെ ഗോ​കു​ലം ര​ണ്ടാം ത​വ​ണ​യും ഐ ​ലീ​ഗ് പി​ടി​ച്ചു. ഇ​തു കൂ​ടാ​തെ ഡ്യൂ​റ​ൻ​ഡ് ക​പ്പും ര​ണ്ട് കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന​മാ​യും ഷെ​ൽ​ഫി​ലു​ള്ള​ത്. ക്യാ​പ്റ്റ​ന്‍ ഷ​രീ​ഫ് മു​ഹ​മ്മ​ദ് ടീ​മി​ല്‍ തി​രി​ച്ചെ​ത്തും. മു​ന്നേ​റ്റ​താ​രം ലൂ​ക്ക മെ​യ്‌​സ​നും ഗോ​കു​ല​ത്തി​ന് ക​രു​ത്തേ​കും. മ​ത്സ​രം ശ​ക്ത​രോ​ടാ​ണെ​ങ്കി​ലും എ​ല്ലാ നി​ല​ക്കും ഗോ​കു​ലം ഒ​രു​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പ​രി​ശീ​ല​ക​ന്‍ അ​ന്നീ​സെ വ്യ​ക്ത​മാ​ക്കി. ഐ ​ലീ​ഗ് ക​ഴി​ഞ്ഞാ​ണ് വ​രു​ന്ന​ത്. ഉ​ട​ന്‍ത​ന്നെ മ​റ്റൊ​രു ടൂ​ര്‍ണ​മെ​ന്റ് ക​ളി​ക്കു​ന്ന പ്ര​ശ്‌​ന​മു​ണ്ട്. എ​ങ്കി​ലും ജ​യി​ക്കാ​ന്‍വേ​ണ്ടി മാ​ത്ര​മാ​ണ് മ​ല​ബാ​റി​യ​ന്‍സ് ക​ള​ത്തി​ലി​റ​ങ്ങു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദ​ക്ഷി​ണേ​ഷ്യ​ൻ റൗ​ണ്ട്
ഗോ​കു​ലം കേ​ര​ള x എ.​ടി.​കെ മോ​ഹ​ൻബ​ഗാ​ൻ
ബ​സു​ന്ധ​ര കി​ങ്സ് x മാ​സി​യ എ​സ്.​സി
എ.​ടി.​കെ മോ​ഹ​ൻബ​ഗാ​ൻ x ബ​സു​ന്ധ​ര കി​ങ്സ്
ഗോ​കു​ലം കേ​ര​ള x മാ​സി​യ എ​സ്.​സി
ഗോ​കു​ലം കേ​ര​ള x ബ​സു​ന്ധ​ര കി​ങ്സ്
എ.​ടി.​കെ മോ​ഹ​ൻബ​ഗാ​ൻ x മാ​സി​യ എ​സ്.​സി
(എ​ല്ലാ മ​ത്സ​ര​ങ്ങ​ളും കൊ​ൽ​ക്ക​ത്ത​യി​ൽ)

യോ​ഗ്യ​ത ക​ട​ന്ന് എ.​ടി.​കെ

2020-21 സീ​സ​ണി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് റ​ണ്ണ​റ​പ്പാ​യ എ.​ടി.​കെ ബ​ഗാ​ൻ എ.​എ​ഫ്.​സി ക​പ്പി​ന്റെ പ്രി​ലി​മി​ന​റി, പ്ലേ ​ഓ​ഫ് റൗ​ണ്ടു​ക​ൾ ക​ട​ന്നാ​ണ് യോ​ഗ്യ​രാ​യ​ത്. ദേ​ശീ​യ താ​ര​ങ്ങ​ള്‍ അ​ട​ക്കം താ​ര​ങ്ങ​ളു​ണ്ട്. ടീം ​മി​ക​ച്ച രീ​തി​യി​ലാ​ണ് ഒ​രു​ങ്ങി​യി​ട്ടു​ള്ള​ത്. ബം​ഗ്ലാ​ദേ​ശ് പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ളാ​ണ് ബ​സു​ന്ധ​ര കി​ങ്സ്. മാ​സി​യ മാ​ല​ദ്വീ​പി​ലെ ധി​വേ​ഹി പ്രീ​മി​യ​ർ ലീ​ഗി​ലെ ഒ​ന്നാ​മ​ന്മാ​രും. 21ന് ​ബ​ഗാ​ൻ-​ബ​സു​ന്ധ​ര, ഗോ​കു​ലം-​മാ​സി​യ, 24ന് ​ഗോ​കു​ലം-​ബ​സു​ന്ധ​ര, ബ​ഗാ​ൻ -മാ​സി​യ മ​ത്സ​ര​ങ്ങ​ളും കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കും. യ​ഥാ​ക്ര​മം വൈ​കീ​ട്ട് 4.30നും ​രാ​ത്രി 8.30നു​മാ​ണ് മ​ത്സ​ര​ങ്ങ​ളെ​ല്ലാം.

ഗ്രൂ​പ് ജേ​താ​ക്ക​ൾ സോ​ണ​ൽ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കും. ആ​സി​യ​ൻ, പ​ശ്ചി​മ, മ​ധ്യ, ദ​ക്ഷി​ണ, പൂ​ർ​വ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ പ​ത്ത് ഗ്രൂ​പ്പു​ക​ളാ​ക്കി​യാ​ണ് തി​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് എ.​എ​ഫ്.​സി ക​പ്പി​ൽ വ​ലി​യ മേ​ൽ​വി​ലാ​സ​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, 2016ൽ ​ബം​ഗ​ളൂ​രു എ​ഫ്.​സി ഫൈ​ന​ലി​ലെ​ത്തി​യ​തോ​ടെ രാ​ജ്യ​ത്തെ ഫു​ട്ബാ​ൾ​പ്രേ​മി​ക​ളു​ടെ ശ്ര​ദ്ധ പ​ടി​ച്ചു​പ​റ്റി ടൂ​ർ​ണ​മെ​ന്റ്. ഇ​റാ​ഖി​ലെ അ​ൽ​ഖു​വ അ​ൽ​ജാ​വി​യ ക്ല​ബി​നോ​ട് ഏ​ക ഗോ​ളി​ന് തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഇ​ത്ത​വ​ണ ര​ണ്ട് വി​ജ​യ​ങ്ങ​ൾ നേ​ടി ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​ന്മാ​രാ​യി​രു​ന്നു മും​ബൈ എ​ഫ്.​സി. എ.​എ​ഫ്.​സി ക​പ്പ് ജേ​താ​ക്ക​ൾ​ക്കും ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ജേ​താ​ക്ക​ൾ​ക്കു​മെ​ല്ലാം എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afc cupGoKulam Team
News Summary - AFC Cup starts today
Next Story