Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​എ​ഫ്.​സി...

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ആ​റ​ടി​ച്ച് മും​ബൈ സി​റ്റി‍യെ ത​ക​ർ​ത്ത് അൽ ഹി​ലാ​ൽ

text_fields
bookmark_border
എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ആ​റ​ടി​ച്ച് മും​ബൈ സി​റ്റി‍യെ ത​ക​ർ​ത്ത് അൽ ഹി​ലാ​ൽ
cancel

റി​യാ​ദ്: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ആ​റ് ഗോ​ളി​ന് ത​ക​ർ​ത്ത് അ​ൽ ഹി​ലാ​ൽ എ​ഫ്.​സി. സൂ​പ്പ​ർ താ​രം നെ​യ്മ​റി​ല്ലാ​തെ ഇ​റ​ങ്ങി​യ സൗ​ദി ക്ല​ബ് സ്വ​ന്തം മൈ​താ​ന​ത്ത് നി​റ​ഞ്ഞാ​ടി​യ​പ്പോ​ൾ മും​ബൈ​ക്ക് മൂ​ന്നാം ക​ളി​യി​ലും പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്നു. അ​ല​ക്സാ​ണ്ട​ർ മി​ട്രോ​വി​ചി​ന്റെ ഹാ​ട്രി​ക്കാ​ണ് ഹി​ലാ​ലി​ന് വ​ൻ ജ​യം സ​മ്മാ​നി​ച്ച​ത്.

5, 67, 80 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മി​ട്രോ​വി​ചി​ന്റെ ഗോ​ൾ. മി​ലി​ൻ​കോ​വി​ച് സാ​വി​ചും (75), അ​ൽ ബു​റൈ​കും അ​ൽ മാ​ലി​കി​യും (90+5) സ്കോ​ർ ചെ​യ്ത​തോ​ടെ മും​ബൈ​യു​ടെ പ​ത​നം പൂ​ർ​ണ​മാ​യി. അ​ഞ്ചാം മി​നി​റ്റി​ൽ ഗോ​ൾ വ​ഴ​ങ്ങി​യ ശേ​ഷം മ​ണി​ക്കൂ​റി​ല​ധി​കം പി​ടി​ച്ചു​നി​ന്ന ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് സം​ഘ​ത്തെ പ​ക്ഷേ കാ​ത്തി​രു​ന്ന​ത് ക​ന​ത്ത തോ​ൽ​വി​യാ​ണ്.

ഗ്രൂ​പ് ഡി​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ഇ​റാ​നി​യ​ൻ ക്ല​ബാ​യ എ​ഫ്.​സി നാ​സാ​ജി മാ​സ​ന്ദ​റ​നി​നോ​ട് 0-2നും ​ഉ​സ്ബ​കി​സ്താ​നി​ലെ പി.​എ​ഫ്.​സി ന​വ​ബ​ഹോ​ർ ന​മം​ഗ​നോ​ട് 0-3നും ​ഇ​വ​ർ പ​രാ​ജ​യം രു​ചി​ച്ചി​രു​ന്നു. അ​ൽ ഹി​ലാ​ൽ (7) ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന ഗ്രൂ​പ്പി​ൽ പോ​യ​ന്റൊ​ന്നു​മി​ല്ലാ​തെ നാ​ലാ​മ​താ​ണ് മും​ബൈ. ഹി​ലാ​ലി​നെ​തി​രാ​യ ഹോം ​മാ​ച്ച് ന​വം​ബ​ർ ആ​റി​ന് മും​ബൈ​യി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai City FCAFC Champions LeagueAl Hilal
News Summary - AFC Champions League 2023-24: Mumbai City FC go down 6-0 to Al Hilal
Next Story