Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ന്ന്...

ഇ​ന്ന് ആ​വേ​ശ​പ്പോ​രാ​ട്ടം

text_fields
bookmark_border
ഇ​ന്ന് ആ​വേ​ശ​പ്പോ​രാ​ട്ടം
cancel

ദോ​ഹ: ര​ണ്ടു ദി​വ​സ​​ത്തെ ഇ​ട​വേ​ള​യും ക​ഴി​ഞ്ഞ് ഏ​ഷ്യ​ൻ ക​പ്പി​ലെ പോ​രാ​ട്ട​ങ്ങ​ൾ അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്. കി​രീ​ട സ്വ​പ്ന​ങ്ങ​ളു​മാ​യി ദോ​ഹ​യി​ലെ​ത്തി​യ ജ​പ്പാ​നും സൗ​ദി അ​റേ​ബ്യ​യും ഇ​റാ​ഖും ആ​സ്ട്രേ​ലി​യ​യും ഉ​ൾ​പ്പെ​ടെ വ​മ്പ​ന്മാ​ർ പാ​തി​വ​ഴി​യി​ൽ ഇ​ട​റി​വീ​ണ​തി​നു പി​ന്നാ​ലെ ക​ളി​യി​ലെ അ​വ​സാ​ന നാ​​ലു​പേ​രു​ടെ പോ​രാ​ട്ട​ത്തി​ന് ഇ​ന്നും നാ​ളെ​യും വി​സി​ൽ മു​ഴ​ങ്ങും.

ച​രി​ത്ര​യാ​ത്ര കി​രീ​ട​ത്തി​ൽ​എത്തി​ക്കാ​ൻ ജോ​ർ​ഡ​ൻ

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​തി​പ്പി​ലാ​ണ് ജോ​ർ​ഡ​ൻ ഫു​ട്ബാ​ൾ ടീം. ​ഏ​ഷ്യ​ൻ ക​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​റാ​ഖി​നെ​യും, ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​ട്ടി​മ​റി കു​തി​പ്പു ന​ട​ത്തി​യ ത​ജി​കി​സ്താ​നെ​യും വീ​ഴ്ത്തി​യ ജോ​ർ​ഡ​ൻ ത​ങ്ങ​ളു​ടെ ഫു​ട്ബാ​ൾ വ​ഴി​ക​ളി​ൽ പു​തു സ്വ​പ്ന​ങ്ങ​ൾ​ക്കാ​ണ് തി​രി​​തെ​ളി​ച്ച​ത്. നാ​ലു ദി​വ​സം മു​മ്പ് ന​ട​ന്ന ക്വാ​ർ​ട്ട​ർ കാ​ണാ​നെ​ത്തി​യ കി​രീ​ടാ​വ​കാ​ശി ഹുസൈൻ ബിൻ അ​ബ്ദു​ല്ല ഗാ​ല​റി​യി​ൽ സാ​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു ജോ​ർ​ഡ​ന്റെ കു​തി​പ്പ്.

വ​ൻ​ക​ര​യു​ടെ ടൂ​ർ​ണ​മെ​ന്റി​ൽ 2004 മു​ത​ൽ പ​തി​വു സാ​ന്നി​ധ്യ​മാ​യ ജോ​ർ​ഡ​ൻ ആ​ദ്യ​മാ​യി സെ​മി​യി​ലെ​ത്തു​മ്പോ​ൾ ഈ ​യാ​ത്ര കി​രീ​ട​ത്തി​ലെ​ത്തു​മെ​ന്ന് കോ​ച്ച് ഹു​സൈ​ൻ അ​മൗ​ത സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. മ​ത്സ​ര​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പ് വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടു​ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലും കോ​ച്ച് പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ത​ന്നെ.

‘ഇ​രു ടീ​മു​ക​ൾ​ക്കും ഏ​റെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ മ​ത്സ​ര​മാ​യി​രി​ക്കും സെ​മി​യി​ലേ​ത്. ര​ണ്ട് പ്ര​ധാ​ന ക​ളി​ക്കാ​രി​ല്ലാ​തെ​യാ​ണി​റ​ങ്ങു​ന്ന​ത് എ​ന്ന​ത് പ്ര​യാ​സ​മാ​കും. ഗ്രൂ​പ് ഘ​ട്ട​ത്തി​ലേ​തി​നേ​ക്കാ​ൾ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും ക​ളി. പ​ക്ഷേ, ഈ ​പ്ര​തി​സ​ന്ധി​ക​ളെ വെ​ല്ലു​വി​ളി​യാ​ക്കി മാ​റ്റി​യാ​യി​രി​ക്കും ജോ​ർ​ഡ​ൻ ഇ​റ​ങ്ങു​ന്ന​ത്’ -കോ​ച്ച് അ​മൗ​ത പ​റ​യു​ന്നു. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​നാ​യി ക​ളി​ക്കാ​രെ​ല്ലാം മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ത്തു. എ​തി​രാ​ളി​യു​ടെ ക​രു​ത്ത​റി​ഞ്ഞു​ത​ന്നെ ത​ന്ത്ര​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ സ്വീ​ക​രി​ച്ചാ​യി​രി​ക്കും ടീം ​ഇ​റ​ങ്ങു​ന്ന​ത് -അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജോ​ർ​ഡ​ൻ കോ​ച്ച് ഹു​സൈ​ൻ അ​മൗ​ത

അ​ലി ഉ​ൽ​വാ​ൻ, സാ​ലിം അ​ൽ അ​ജ്‍ലി​ൻ എ​ന്നി​വ​രു​ടെ അ​സാ​ന്നി​ധ്യം തി​രി​ച്ച​ടി​യാ​വു​മെ​ന്ന് സ​മ്മ​തി​ക്കു​ന്ന കോ​ച്ച്, എ​ന്നാ​ൽ ഇ​ത് മ​റി​ക​ട​ക്കാ​ൻ ടീ​മി​ന് ക​രു​ത്തു​ണ്ടെ​ന്നും പ​റ​ഞ്ഞു. ര​ണ്ടു മ​ഞ്ഞ​ക്കാ​ർ​ഡു​ക​ളാ​ണ് ഇ​രു​വ​ർ​ക്കും സെ​മി​യി​ലെ ത​യാ​റെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യ​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ് മൂ​സ അ​ൽ ത​മാ​രി സെ​മി പോ​രാ​ട്ട​ത്തി​നാ​യി സ​ജ്ജ​മാ​യ​താ​യും കോ​ച്ച് പ​റ​ഞ്ഞു. ടൂ​ർ​ണ​മെ​ന്റി​ൽ ര​ണ്ട് ഗോ​ളു​മാ​യി ജോ​ർ​ഡ​ന്റെ കു​തി​പ്പി​ൽ നി​ർ​ണാ​യ​ക​മാ​ണ് ഈ ​മു​ന്നേ​റ്റ നി​ര താ​രം.

ആ​റു പ​തി​റ്റാ​ണ്ടി​​ന്റെ കൊ​റി​യ​ൻ കാ​ത്തി​രി​പ്പ് മാ​റു​മോ

ആ​റു പ​തി​റ്റാ​ണ്ടു​കാ​ല​മാ​യി വ​ഴു​തി മാ​റു​ന്ന ഏ​ഷ്യ​ൻ ക​പ്പ് കി​രീ​ടം ഇ​ത്ത​വ​ണ കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ദ​ക്ഷി​ണ ​കൊ​റി​യ. കോ​ച്ച് യു​ർ​ഗ​ൻ ക്ലി​ൻ​സ്മാ​നെ പോ​ലൊ​രു പ​രി​ച​യ സ​മ്പ​ന്ന​നാ​യ കോ​ച്ചും ഹ്യൂ​ങ് മി​ൻ സ​ൺ ഉ​ൾ​പ്പെ​ടെ വ​ൻ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ആ ​സ്വ​പ്ന​യാ​ത്ര​ക്ക് ഊ​ർ​ജ​മാ​വു​മെ​ന്ന് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. നോ​ക്കൗ​ട്ടി​ലെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ഇ​ഞ്ചു​റി ടൈ​മി​ന്റെ വീ​ർ​പ്പു​മു​ട്ടും നി​മി​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​യി​രു​ന്നു ഫീ​നി​ക്സ് പ​ക്ഷി​യെ പോ​ലെ ചി​റ​കു​വി​രി​ച്ച് കൊ​റി​യ പ​റ​ന്നു​യ​ർ​ന്ന​ത്.

സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് ടീം ​ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഒ​രു​ങ്ങു​ന്ന​തെ​ന്ന് കോ​ച്ച് ക്ലി​ൻ​സ്മാ​ൻ പ​റ​യു​ന്നു. എ​തി​രാ​ളി​ക​ളാ​യ ജോ​ർ​ഡ​ന്റെ കു​തി​പ്പി​നെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ‘ജോ​ർ​ഡ​ന് വ​ലി​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഒ​രേ ഗ്രൂ​പ്പി​ൽ നി​ന്നാ​ണ് ഞ​ങ്ങ​ൾ ഇ​രു​വ​രും ഉ​യ​ർ​ന്നു​വ​ന്ന​ത്. വി​ജ​യ​ദാ​ഹം ഞ​ങ്ങ​ൾ ഇ​രു​വ​രെ​യും ഓ​രോ ഘ​ട്ട​ത്തി​ലും ഉ​യ​ർ​ത്തി. സെ​മി​ക്ക് ടീം ​മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഫി​റ്റാ​ണ്.

ദ​ക്ഷി​ണ കൊ​റി​യ​ൻ കോ​ച്ച് യു​ർ​ഗ​ൻ ക്ലി​ൻ​സ്മാ​ൻ

ഫൈ​ന​ലി​ൽ ഇ​ടം പി​ടി​​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണി​പ്പോ​ൾ. മാ​ന​സി​ക​മാ​യും ടീം ​പോ​സി​റ്റി​വാ​ണ്’ -ക്ലി​ൻ​സ്മാ​ൻ പ​റ​ഞ്ഞു. ക​രു​ത്ത​രാ​യ ജോ​ർ​ഡ​നെ​തി​രെ 12 മി​നി​റ്റും വേ​ണ്ടി​വ​ന്നാ​ൽ ഷൂ​ട്ടൗ​ട്ടി​ലും ക​ളി​ക്കാ​ൻ സ​ജ്ജ​മാ​ണ്. അ​വ​രും അ​തി​ന് ശ​ക്ത​രാ​ണെ​ന്ന് അ​റി​യാം -ക്ലി​ൻ​സ്മാ​ൻ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഓ​രോ ഘ​ട്ട​ങ്ങ​ളി​ലാ​യി ടീം ​ഏ​റെ ​ശ​ക്ത​മാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘വെ​രി സ്‍പെ​ഷ​ൽ താ​ര​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ് ജോ​ർ​ഡ​ൻ ടീം. ​ഏ​ത് നി​മി​ഷ​വും ക​ളി മാ​റ്റാ​ൻ ക​രു​ത്തു​ള്ള​വ​ർ. അ​വ​രെ ഗോ​ള​ടി​പ്പി​ക്കാ​തി​രി​ക്കു​ക​യും, ക​ളി​യി​ൽ മേ​ധാ​വി​ത്വം ആ​ദ്യ​ന്ത്യം പു​ല​ർ​ത്തു​ക​യു​മാ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം’ -എ​തി​രാ​ളി​ക​ളെ​ക്കു​റി​ച്ച് ക്ലി​ൻ​സ്മാ​ൻ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AFC Asian cup Qatar 2023
News Summary - AFC Asian cup Qatar 2023
Next Story