Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷാഭീഷണി; സൗദിയിൽ നടക്കേണ്ട ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റ് നീട്ടിവെച്ചു

text_fields
bookmark_border
ജനുവരി ഏഴിന് ആരംഭിക്കാനിരുന്ന പോരാട്ടങ്ങൾ നടക്കുക 2027 ഡിസംബർ 23-ന്
AFC Asian Cup trophy with Saudi Arabia flag background representing the postponed 2027 tournament
cancel

റിയാദ്: പശ്ചിമേഷ്യയിൽ തുടരുന്ന ശക്തമായ സംഘർഷങ്ങളുടെയും സുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിൽ 2027-ലെ ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ തീയതികളിൽ മാറ്റം വരുത്തി. 2027 ജനുവരി ഏഴിന് സൗദി അറേബ്യയിൽ ആരംഭിക്കാനിരുന്ന പോരാട്ടങ്ങൾ 2027 ഡിസംബർ 23-ലേക്ക് മാറ്റിയതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) ചൊവ്വാഴ്ച ഔദ്യോഗികമായി അറിയിച്ചു.

പുതുക്കിയ സമയക്രമപ്രകാരം 2027 ഡിസംബർ 23 മുതൽ 2028 ജനുവരി 21 വരെയായിരിക്കും 24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് നടക്കുക. സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (എസ്.എ.എഫ്.എഫ്), സംഘാടക സമിതി (എൽ.ഒ.സി) എന്നിവരുമായി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് എ.എഫ്.സിയുടെ നിർ നിർണായക തീരുമാനം.

മേഖലയിലുണ്ടായ അടിയന്തര സാഹചര്യങ്ങൾ മൂലം യാത്രകൾക്കും യാത്രാസൗകര്യങ്ങൾക്കും നേരിടുന്ന വലിയ പ്രതിസന്ധികൾ കണക്കിലെടുത്താണ് തീയതികൾ പുനഃക്രമീകരിച്ചതെന്ന് എ.എഫ്.സി വ്യക്തമാക്കി. കളിക്കാർ, ഉദ്യോഗസ്ഥർ, ആരാധകർ എന്നിവരുടെ സുരക്ഷ മുൻനിർത്തിയാണ് ടൂർണമെന്റ് നീട്ടിപ്പവെക്കാൻ തീരുമാനിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു. പുതുക്കിയ തീയതികൾ ഇനി ഫിഫയുടെ അംഗീകാരത്തിനായി സമർപ്പിക്കും.

കഴിഞ്ഞ സെപ്റ്റംബർ മുതൽ യമനിലെ ഹൂതി പ്രക്ഷോഭകർ സൗദി അറേബ്യക്ക് നേരെ നിരന്തരം മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. തലസ്ഥാനമായ റിയാദിലക്കം ആക്രമണങ്ങൾ ഉണ്ടായി. വെസ്റ്റ് സൗദിക്ക് നേരെയും മക്ക മേഖലയ്ക്ക് നേരെയും വന്ന മിസൈലുകളും ഡ്രോണുകളും അടുത്തിടെ സൗദി സഖ്യസേന തകർത്തിരുന്നു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പല രാജ്യങ്ങളും സുരക്ഷാ ആശങ്കകൾ ഉന്നയിച്ചതാണ് ടൂർണമെന്റ് നീട്ടിവെക്കാൻ കാരണമായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AFC Asian Cup 2027 Rescheduled Due to Regional Conflict: Saudi Arabia Tournament Postponed to December
Next Story