അർജന്റീന ഫുട്ബാളുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്
text_fieldsന്യൂഡൽഹി: അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്. റീജണിയൽ സ്പോൺസർഷിപ്പ് കരാറിലാണ് ലുലു ഗ്രൂപ്പിന്റെ ഭാഗമായുള്ള ലുലു ഫിനാൻഷ്യൽഹോൾഡിങ്സും അർജന്റീന ഫുട്ബാൾ അസോസിയേഷനും തമ്മിൽ ഇന്ത്യയിലേയും മിഡിൽ ഈസ്റ്റിലേയും സ്പോൺസർഷിപ്പ് കരാറിലാണ് ഒപ്പിട്ടത്. ഇൻസൈഡ് വേൾഡ് ഫുട്ബാൾ എന്ന വെബ്സൈറ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
റിയാദിൽ അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ഒഫീഷ്യൽ ടൂറിനിടെയാണ് കരാറിൽ ഒപ്പിട്ടത്. സ്റ്റോറുകളിലെ ആക്ടിവിറ്റികൾ, കോ ബ്രാൻഡ് കാമ്പയിൻ, ആരാധകരുടെ പരിപാടികൾ, ടീമിനെ ആരാധക പരിപാടികളുടെ ഭാഗമാക്കൽ എന്നിവയെല്ലാം കരാറിന്റെ ഭാഗമായി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
2017 മുതലാണ് ആഗോളതലത്തിൽ പാർട്ണർഷിപ്പ് വ്യാപിപ്പിക്കാൻ അർജന്റീന ഫുട്ബാൾ അസോസിയേഷൻ തീരുമാനിച്ചത്. 60ഓളം കമ്പനികളുമായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും കൂടുതൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കമ്പനികളുമായി കരാറിൽ ഒപ്പിടുന്നതെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻപ്രസിഡന്റ് ക്ലൗഡിയോ താപിയ പറഞ്ഞു.
വൻകിട ബ്രാൻഡുകളുമായി കരാറിൽ ഒപ്പിടുന്നത് വഴി സ്വധീനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അർജന്റീന ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. ഇതുപോലെ നിരവധി ബ്രാൻഡുകളുമായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ കൈകോർക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

