Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഡ്രിയൻ ലൂണ ദുബൈയിൽ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം
text_fieldsbookmark_border
ദുബൈ: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം അഡ്രിയൻ ലൂണ ദുബൈയിലെത്തി. ടീം സെപ്റ്റംബർ 17ന് ദുബൈയിൽ എത്തിയിരുന്നെങ്കിലും ലൂണ ടീമിനൊപ്പം ചേർന്നിരുന്നില്ല. കുടുംബപരമായ കാരണങ്ങളാൽ മാറിനിന്ന താരം ചൊവ്വാഴ്ചയാണ് ദുബൈ വിമാനത്താവളത്തിൽ എത്തിയത്.
ദുബൈയിലെ മഞ്ഞപ്പട ഫാൻസും ടീം മാനേജർ മനീഷും ചേർന്നാണ് ലൂണയെ സ്വീകരിച്ചത്. അതേസമയം, ബ്ലാസ്റ്റേഴ്സ് ടീം വ്യാഴാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങും. പത്ത് ദിവസത്തെ പരിശീലനത്തിനാണ് ടീം ദുബൈയിൽ എത്തിയതെങ്കിലും 20 ദിവസം യു.എ.ഇയിൽ ചെലവഴിച്ച ശേഷമാണ് മടങ്ങുന്നത്.
ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ നിശ്ചയിച്ച പ്രി സീസൺ മത്സരങ്ങൾ മുടങ്ങിയെങ്കിലും സൗഹൃദ മത്സരങ്ങൾ കളിച്ചാണ് ടീം മടങ്ങുന്നത്.
Next Story

