Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഡ്രിയൻ ലൂന ബ്ലാസ്റ്റേഴ്സിൽ
text_fieldsbookmark_border
അഡ്രിയൻ ലൂന
കൊച്ചി: ഉറുഗ്വായ് മിഡ്ഫീൽഡർ അഡ്രിയൻ ലൂന കേരള ബ്ലാസ്റ്റേഴ്സിൽ. ആസ്ട്രേലിയൻ ലീഗിലെ മെൽബൺ സിറ്റിയിൽനിന്നാണ് 29കാരനായ താരം രണ്ടു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിലെത്തിയത്.
2019-21 കാലത്ത് മെൽബൺ സിറ്റിക്കായി 51 കളികളിൽ ബൂട്ടുകെട്ടിയ അറ്റാക്കിങ് മിഡ്ഫീൽഡർ എട്ടു ഗോളുകളും നേടിയിട്ടുണ്ട്. അണ്ടർ 17, 21 ലോകകപ്പുകളിൽ ഉറുഗ്വായ്ക്കായി പന്തുതട്ടിയിട്ടുണ്ട് ലൂന.
കഴിഞ്ഞദിവസം ബംഗളൂരു എഫ്.സിയിൽനിന്ന് ഹർമൻജോത് ഖബ്രയെയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു.
Next Story

