Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഉയരട്ടെ ഗോളാരവം;...

ഉയരട്ടെ ഗോളാരവം; ‘മാധ്യമം’ ഷൂട്ടൗട്ട് പ്രകാശനം ചെയ്തു

text_fields
bookmark_border
ഉയരട്ടെ ഗോളാരവം; ‘മാധ്യമം’ ഷൂട്ടൗട്ട് പ്രകാശനം   ചെയ്തു
cancel

തൃ​ശൂ​ർ: കാ​ൽ​പ​ന്ത് ക​ളി​യു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും ഉ​ൾ​പ്പെ​ടെ വി​ശേ​ഷ​ങ്ങ​ളു​മാ​യി ‘മാ​ധ്യ​മം’ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ പ്ര​ത്യേ​ക പ​തി​പ്പ് ‘ഷൂ​ട്ടൗ​ട്ട്’ പ്ര​കാ​ശ​നം കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ർ​വ​ഹി​ച്ചു. മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫു​ട്ബാ​ൾ താ​ര​ങ്ങ​ളാ​യ പ​ത്മ​ശ്രീ ഐ.​എം. വി​ജ​യ​ൻ, റി​നോ ആ​ന്റോ എ​ന്നി​വ​ർ മ​ന്ത്രി​യി​ൽ​നി​ന്ന് ആ​ദ്യ പ​തി​പ്പ് ഏ​റ്റു​വാ​ങ്ങി. ഫു​ട്ബാ​ളും രാ​ഷ്ട്രീ​യ​വും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ടെ​ന്നും ഫു​ട്ബാ​ളി​ന്റെ മാ​സ്മ​രി​ക വേ​ഗ​ത രാ​ഷ്ട്രീ​യ​ത്തി​ലും വേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

‘മാ​ധ്യ​മം’ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ പ്ര​ത്യേ​ക പ​തി​പ്പാ​യ ‘ഷൂ​ട്ടൗ​ട്ട്’, തൃ​ശൂ​ർ മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്, ഫു​ട്ബാ​ൾ താ​ര​ങ്ങ​ളാ​യ ഐ.​എം. വി​ജ​യ​ൻ, റി​നോ ആ​ന്റോ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തപ്പോൾ. (ഇടത്തുനിന്ന്) ഷൂ​ട്ടൗ​ട്ട് എ​ഡി​റ്റ​ർ കെ. ​ഹു​ബൈ​ബ്, മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ പി.​ഐ. റ​ഫീ​ഖ്, ജ​ന​റ​ൽ മാ​നേ​ജ​ർ എം.​കെ.​എം.ജാ​ഫ​ർ, സി.​ഇ.​ഒ പി.​എം. സ്വാ​ലി​ഹ്, മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സാ​നി എ​ടാ​ട്ടു​കാ​ര​ൻ, മാ​ധ്യ​മം ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ ബി.​കെ. ഫ​സ​ൽ, ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ബെ​ന്നി ഐ​യ്നി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ (വാർത്ത കായികം പേജിൽ)

കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ട്രെ​യി​നു​ക​ളി​ൽ തേ​ഡ് ക്ലാ​സ് എ.​സി ടി​ക്ക​റ്റ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. യു​വാ​വാ​യ കാ​യി​ക, യു​വ​ജ​ന ക്ഷേ​മ മ​ന്ത്രി​യി​ൽ കേ​ര​ള​ത്തി​ന് ഏ​റെ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് തു​ട​ർ​ന്ന് സം​സാ​രി​ച്ച ഐ.​എം. വി​ജ​യ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സ്വാ​ലി​ഹ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

മാ​ധ്യ​മം ജ​ന​റ​ൽ മാ​നേ​ജ​ർ എം.​കെ.​എം. ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ ബി.​കെ. ഫ​സ​ൽ പ്ര​ത്യേ​ക പ​തി​പ്പ് പ​രി​ച​യ​പ്പെ​ടു​ത്തി. ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സാ​നി എ​ടാ​ട്ടു​കാ​ര​ൻ, സെ​ക്ര​ട്ട​റി ബെ​ന്നി ജോ​ൺ ഐ​നി​ക്ക​ൽ, ഷൂ​ട്ടൗ​ട്ട് എ​ഡി​റ്റ​ർ കെ. ​ഹു​ബൈ​ബ്, എം.​എം സ​ർ​ക്കു​ലേ​ഷ​ൻ സി.​സി. ത​ബ്ഷീ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ പി.​ഐ. റ​ഫീ​ഖ് സ്വാ​ഗ​ത​വും തൃ​ശൂ​ർ ബ്യൂ​റോ ചീ​ഫ് നി​സാ​ർ പു​തു​വ​ന ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup 2026footbllSports News
News Summary - A special edition on World Cup Football
Next Story