Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ നെയ്​മർ നിങ്ങൾ ഇതുവരെ കണ്ടയാളല്ല..
cancel
camera_alt

ലൈപ്​സിഷിനെതിരായ മത്സരശേഷം നെയ്​മറുടെ ആഹ്ലാദം

Homechevron_rightSportschevron_rightFootballchevron_rightഈ നെയ്​മർ നിങ്ങൾ...

ഈ നെയ്​മർ നിങ്ങൾ ഇതുവരെ കണ്ടയാളല്ല..

text_fields
bookmark_border

ചാമ്പ്യൻസ്​ ലീഗ്​ ഫുട്​ബാളിൽ കഴിഞ്ഞ രാത്രി പാരിസ്​ സെൻറ്​ ജെർമെയ്​​നും ലൈപ്​സിഷും തമ്മിലുള്ള മത്സരത്തിനുശേഷം ബി.ബി.സി ഒരു ഓൺലൈൻ വോട്ടിങ്​ നടത്തി. പി.എസ്​.ജി നിരയിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്​മർ, ലൈപ്​സിഷിനെതിരെ കെട്ടഴിച്ച കളിയുടെ അടിസ്​ഥാനത്തിൽ നിങ്ങൾ അയാളെ ഇഷ്​ട​െപ്പടുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. എട്ടുമണിക്കൂറിനകം ഒ​ട്ടേറെ പേർ വോട്ടു രേഖപ്പെടുത്തിയ ആ പോളിൽ 'ആ പ്രകടനത്തി​െൻറ അടിസ്​ഥാനത്തിൽ ഞങ്ങൾ നെയ്​മറിനെ ഇഷ്​ടപ്പെടുന്നു' എന്ന ഓപ്​ഷൻ തെരഞ്ഞെടുത്തത്​ 36 ശതമാനം പേർ. 30 ശതമാനം പേർ 'ഞങ്ങൾ എന്നും നെയ്​മർ ആരാധകരാണ്​' എന്ന്​ അടയാളപ്പെടുത്തിയപ്പോൾ, 32 ശതമാനം പേർ 'ഇപ്പോഴും ഞങ്ങൾക്കവനെ ഇഷ്​ടമല്ല' എന്നതാണ്​ തെരഞ്ഞെടുത്തത്​. എങ്കിലും, ഒരൊറ്റ മത്സരത്തിലൂടെ കളത്തിൽ പതിവുരീതികളിലല്ലാത്ത മനോഗതിയും മിടുക്കും പുറത്തെടുത്ത നെയ്​മറി​േൻറത്​ പുതിയൊരു വേഷപ്പകർച്ചയാണെന്നും അത്​ തങ്ങൾ ഇഷ്​ടപ്പെടുന്നുവെന്നും കളിക്കമ്പക്കാർ അടയാളപ്പെടു​ത്തു​േമ്പാൾ നിറമുള്ള സൂചനകൾ അതിൽ ഒരുപാടുണ്ട്​.

'പുതിയ' നെയ്​മറി​െൻറ രംഗപ്രവേശം

ലൈപ്​സിഷിനെതിരെ നമ്മൾ കണ്ടത്​ നെയ്​മറി​െൻറ പുതിയൊരു രംഗപ്രവേശമായിരുന്നോ? കളിയിൽ അതിശയങ്ങളുടെ മായികമുദ്രകൾ പുറത്തെടുക്കാൻ കഴിവുള്ള അനുഗ്രഹീത താരമായിരുന്നിട്ടും നെയ്​മറിനെതിരെ പല കോണുകളിൽനിന്നും വിമർശനമഴിച്ചുവിടുന്നവരുടെ എണ്ണം ഒട്ടും കുറവായിരുന്നില്ല. കളത്തിലെ അയാളുടെ മനോഭാവമാണ്​ കൂടുതൽ ആ​ക്രമണത്തിനിരയായത്​. ഗാലറികളിൽ ഇരമ്പിയാർക്കുന്നവരുടെ അരുമയായിരുന്നില്ല അവനൊരിക്കലും. അനവസരത്തിലെ ഡൈവിങ്ങുകളും അഭിനയപരതയും കാര്യങ്ങൾ ത​െൻറ വരുതിയിൽനിന്ന്​ വിട്ടുപോവു​േമ്പാഴുള്ള ദുർമുഖവുമൊക്കെയായിരുന്നു വിമർശകർക്ക്​ വളം നൽകിയത്​. ​


എയ്​ഞ്ചൽ ഡി മരിയക്കൊപ്പം ഗോൾ നേട്ടത്തി​െൻറ ആഹ്ലാദം പ്രകടിപ്പിക്കുന്ന നെയ്​മർ

മുമ്പ്​ കണ്ട ​നെയ്​മറായിരുന്നില്ല അത്​

എന്നാൽ, മേൽപറഞ്ഞ വിമർശനങ്ങളെയൊക്കെ കളത്തിന്​ പുറത്തുനിർത്തുന്ന തകർപ്പൻ പ്രകടനമാണ്​ ലൈപ്​സിഷിനെതിരെ നെയ്​മർ പുറത്തെടുത്തത്​. ടീമി​െൻറ കരുനീക്കങ്ങൾക്ക്​ പിന്നിലെ ചാലകശക്തിയായി വർത്തിച്ച മിടുക്കിനൊപ്പം, അച്ചടക്കവും മനസ്സാന്നിധ്യവും ഒത്തിണങ്ങിയ ഒന്നാന്തരം ടീം മാൻ എന്ന റോളും ലിസ്​ബണിൽ ആ 28കാരൻ എടുത്തണിഞ്ഞു. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക്​ ലൈപ്​ഷിനെ മുക്കിയ രാത്രിയിൽ ടീമി​െൻറ രണ്ടാം ഗോൾ നേടാൻ എയ്​ഞ്ചൽ ഡി മരിയക്ക്​ വഴിയൊരുക്കിക്കൊടുത്ത ബുദ്ധിപൂർവകമായ ഫ്ലിക്കിൽ അതി​െൻറ സാക്ഷ്യമെല്ലാമുണ്ടായിരുന്നു. സ്വാർഥനാണോയെന്ന്​ സംശയമുന്നയിക്കുന്നവർക്കുള്ള ഉള്ളുലക്കുന്ന മറുപടി കൂടിയായിരുന്നു അത്​.

ക്വാർട്ടർ ഫൈനലിൽ തോൽവി മുന്നിൽ കണ്ടിരിക്കേ, അത്​ലാൻറക്കെതിരെ പി.എസ്​.ജിയെ നാടകീയമായി കരകയറ്റിയ പ്രകടനത്തി​െൻറ തുടർച്ചയായിരുന്നു കളത്തിൽ ക​േമ്പാസറുടേതിന്​ സമാനമായ വാഴ്​ച. സ്​കോർബോർഡിൽ പേരില്ലെങ്കിലും ലൈപ്​സിഷിനെതിരെ പി.എസ്​.ജിയുടെ ചുറുക്കിനുപിന്നിലെ പ്രേരകശക്​തികളിലൊന്നായി നെയ്​മർ പേരെടുത്തു. 'ഈ നെയ്​മർ കളിക്കുന്നത്​ ടീമിനുവേണ്ടിയാണ്​. കോപ്രായങ്ങളോ അഭിനയമോ ഇല്ലാത്ത പുതിയ നെയ്​മറാണിത്. കൂടുതൽ പക്വതയാർന്ന താരമായി മാറുന്നതാകാം. ഈ ക്ലബിനൊപ്പം പലതും ചെയ്യാനുണ്ടെന്ന്​ അവൻ തിരിച്ചറിയുന്നു​. ​' -ഫ്രഞ്ച്​ ഫുട്​ബാൾ ജേർണലിസ്​റ്റായ ജൂലിയൻ ലോറൻസ്​ വിലയിരുത്തുന്നു.

വിയർപ്പൊഴുക്കി മാറ്റിയത്​ പതിവു രീതികൾ

ലൈപ്​സിഷിനെതിരെ പതിവു രീതികളൊന്നുമായിരുന്നില്ല നെയ്​മറിന്​. പന്തു കിട്ടു​േമ്പാഴോ മികച്ച പൊസിഷനിലായിരിക്കു​േമ്പാഴോ മാത്രം അധ്വാനിച്ചുകളിക്കുന്നതു മാറ്റി ലിസ്​​ബണിൽ മുഴുവൻ സമയവും വിയർത്തുകളിക്കുകയായിരുന്നുവെന്ന്​ മുൻ​ സ്​കോട്​ലൻഡ്​, ചെൽസി താരം പാറ്റ്​ ​െനവിൻ നിരീക്ഷിക്കുന്നു. 'യുവാൻ ബെർനറ്റ്​ മൂന്നാം ഗോൾ നേടിയ ശേഷം അവനരികിലേക്ക്​ നെയ്​മർ ഓടിയെത്തിയത്​ കണ്ടപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്നത്​ 'ഇത്​ പുതിയ നെയ്​മറാണ്​. വ്യക്​തിയല്ല, ടീമാണ്​ എല്ലാമെന്ന്​​ അവൻ അടിവരയിടുന്നു. മികവി​െൻറ ഉന്നതിയിലാണ്​ നെയ്​മർ ഇന്ന്​ പന്തുതട്ടിയത്​.'


ലൈപ്​സിഷിനെതിരായ മത്സരത്തിൽ നെയ്​മറുടെ മുന്നേറ്റം

പി.എസ്​.ജിയിൽനിന്ന്​ ബാഴ്​സലോണയിലേക്ക്​ കൂടുമാറ്റംകൊതിച്ച്​ ആകെ പുകിലുണ്ടാക്കിയ നെയ്​മർ പഴയതെല്ലാം മറന്നുകഴിഞ്ഞിരിക്കുന്നു. ഫ്രഞ്ചുക്ലബി​െൻറ തന്ത്രങ്ങളിലും കൂട്ടായ്​മയിലും അത്രയേറെ ഇഴുകിച്ചേർന്നാണ്​ ലൈപ്​സിഷിനെതിരെ മുന്നേറ്റതാരം പന്തുതട്ടിയത്​. 'സംശയാലുക്കൾക്കും അസൂയാലുക്കൾക്കും നെയ്​മറിനെ ഇഷ്​ടപ്പെട്ടു തുടങ്ങാനുള്ള സമയമായിരിക്കും ഇത്​. ഞാനൊരു നെയ്​മർ ആരാധകനാണ്​. കുറേ നാളുകളായി നിങ്ങൾക്ക്​ കേവലം ക്രോധപരവശനാവാനുള്ള വ്യക്​തിയായിരുന്നു അവൻ. എന്നാൽ, ഈ രാത്രിയിൽ അവ​െൻറ കളി കണ്ടിരിക്കുന്നത്​ വലിയ സന്തോഷമായിരുന്നു.' -മുൻ ഇംഗ്ലണ്ട്​ ഗോൾകീപ്പർ റോബ്​ ഗ്രീൻ പ്രതികരിച്ചു.

കണക്കുകളിലും മുമ്പൻ

മനോഭാവവും പെരുമാറ്റവുമല്ലാതെ നെയ്​മറുടെ പ്രതിഭാശേഷി ഒരിക്കലും സംശയത്തി​െൻറ നിഴലിലായിരുന്നിട്ടില്ല. യൂറോപ്പിലെ രണ്ടു പ്രമുഖ ലീഗുകളിലായി 270 കളികളിൽ 175 ഗോളുകൾക്ക്​ ഉടമയാണ്​ ലോകത്തെ ഏറ്റവും വില പിടിപ്പുള്ള ഈ കളിക്കാരൻ. ചാമ്പ്യൻസ്​ ലീഗിൽ കളിച്ച 59 മത്സരങ്ങളിൽ 59 ഗോളുകൾക്ക്​ നേരിട്ട്​ സ്വാധീനം ചെലുത്തിയിട്ടുണ്ട്​. 35 ഗോളുകൾ സ്​കോർ ചെയ്​തപ്പോൾ 24 ഗോളുകൾക്ക്​ വഴിയൊരുക്കി. പി.എസ്​.ജിക്കുവേണ്ടി ചാമ്പ്യൻസ്​ ലീഗിൽ 19 കളികളിൽ 14 ഗോൾ നേടിയതിനൊപ്പം ഒമ്പതു ഗോളുകൾക്ക്​ ചരടുവലിക്കുകയും ചെയ്​തു.


ലൈപ്സിഷിനെതിരെ ആദ്യഗോൾ നേടിയ മാർക്വിഞ്ഞോസിനെ അഭിനന്ദിക്കുന്ന നെയ്​മർ

ഈ കണക്കുകൾക്കൊപ്പം കളത്തിൽ പുതിയ മനസ്സും ഒത്തിണക്കവുമായി നെയ്​മർ അരങ്ങുവാഴാൻ തുടങ്ങിയാൽ പഴകിപ്പതിഞ്ഞ പരിഭവങ്ങളെല്ലാം മാറ്റിയെഴുതപ്പെടും. അയാൾ ഗാലറിയുടെ പ്രിയപ്പെട്ടവനാകും, ക്ലബ്​ ആരാധകരുടെ ആവേശവുമായേക്കും. ലയണൽ മെസ്സിയുടെയും ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെയും തലത്തിലേക്ക്​ ഡ്രിബ്​ൾ ചെയ്​തു കയറാനുള്ള കാമ്പും കരുത്തുമുണ്ടായിട്ടും അവർക്കു കീ​െഴ പ്രതിഷ്​ഠിക്കുന്ന പതിവുകളും മാഞ്ഞുപോയേക്കും. നിലപാട്​ തിരുത്തിയെഴുതി നെയ്​മർ വരു​േമ്പാൾ കളിയിൽ കണക്കു​കൂട്ടലുകളുടെ ചരിത്രം തന്നെ വഴിമാറിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGNeymarChampions League
News Summary - Neymar's changed attitude in Champions League semi-final win
Next Story