Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്ലബ് ​ലോകകപ്പും ഇനി...

ക്ലബ് ​ലോകകപ്പും ഇനി ഒരു മാസം

text_fields
bookmark_border
ക്ലബ് ​ലോകകപ്പും ഇനി ഒരു മാസം
cancel
camera_alt

ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​ന്നി ഇ​ൻ​ഫ​ന്റി​നോ ദോഹയിൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ദോ​ഹ: പ്ര​മു​ഖ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന ക്ല​ബ് ​ ഫു​ട്ബാ​ൾ ലോ​ക​ക​പ്പ് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​നൊ​രു​ങ്ങി ഫി​ഫ. 2025 മു​ത​ൽ 32 ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു മാ​സം നീ​ളു​ന്ന ഫു​ട്ബാ​ൾ മാ​മാ​ങ്ക​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​ന്നി ഇ​ൻ​ഫ​ന്റി​നോ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വേ​ദി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ഫി​ഫ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു. 24 ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി 2020ൽ ​ചൈ​ന​യി​ൽ ക്ല​ബ് ലോ​ക​ക​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും കോ​വി​ഡ് കാ​ര​ണം മാ​റ്റി​​വെ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കോ​പ അ​മേ​രി​ക്ക​യും യൂ​റോ ക​പ്പും കാ​ര​ണം മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ പ​ത്ത് ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ക്ല​ബ് ലോ​ക​ക​പ്പി​ൽ ഏ​ഴ് ടീ​മു​ക​ളാ​ണു​ള്ള​ത്. ഈ ​ഫോ​ർ​മാ​റ്റി​ലു​ള്ള അ​വ​സാ​ന ലോ​ക​ക​പ്പ് അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ 11 വ​​രെ മൊ​റോ​ക്കോ​യി​ൽ ന​ട​ക്കും. ഉ​ത്ത​ര അ​മേ​രി​ക്ക, ഏ​ഷ്യ, ഓ​ഷ്യാ​നി​യ, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ളി​ക്കു​ന്ന​താ​യി​രു​ന്നു പ​തി​വ്. ജ​യി​ക്കു​ന്ന ര​ണ്ട് ടീ​മു​ക​ൾ യൂ​റോ​പ്, ദ​ക്ഷി​ണ അ​മേ​രി​ക്ക ടീ​മു​ക​ളെ സെ​മി​യി​ൽ നേ​രി​ടു​ന്ന​താ​യി​രു​ന്നു രീ​തി. അ​തേ​സ​മ​യം, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ​യ​ട​ക്കം ക്ല​ബു​ക​ൾ ഒ​രു മാ​സം നീ​ളു​ന്ന ക്ല​ബ് ലോ​ക​ക​പ്പി​ന് അ​നു​കൂ​ല​മ​ല്ലെ​ന്നാ​ണ് സൂ​ച​ന. 2026ൽ ​കാ​ന​ഡ,യു.​എ​സ്.​എ, മെ​ക്സി​കോ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ 48 രാ​ജ്യ​ങ്ങ​ളെ ഗ്രൂ​പ്പാ​യി വി​ഭ​ജി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​​ത്തി​ട്ടി​ല്ലെ​ന്ന് ഇ​ൻ​ഫ​ന്റി​നോ പ​റ​ഞ്ഞു. ഖത്തറിലേത് ഏറ്റവും മികച്ച ലോകകപ്പാണെന്നും ഫിഫ പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:club footballGianni Infantinofifa presidentone month
News Summary - a month-long club football will conduct; FIFA President Gianni Infantino
Next Story