
താരങ്ങൾക്കൊപ്പം പന്തുതട്ടാൻ കൂറ്റൻ ചീങ്കണ്ണിയും; പിന്നെ സംഭവിച്ചത് ഇതാണ്... വീഡിയോ കാണാം
text_fieldsവാഷിങ്ടൺ: മുൻനിര താരങ്ങൾ പ്രഫഷനൽ മികവോടെ മൈതാനത്ത് പന്തു തട്ടുന്നതുകണ്ട് കൊതിപൂണ്ടാൽ ചീങ്കണ്ണി എന്തുചെയ്യും? അതും കണ്ടാൽ ഭയന്നുപോകുന്നത്ര വലിപ്പമുള്ള ഭീമാകാരൻ ചീങ്കണ്ണി. മുൻപിൻ ആലോചിക്കാതെ നേരെ മൈതാനത്തേക്ക് ഓടിയെത്തുക തന്നെ. കഴിഞ്ഞ ദിവസം ടോറേൻറാ എഫ്.സി ക്ലബിലെ താരങ്ങൾ പരിശീലിക്കുന്നേടത്താണ് പുതിയ അതിഥിയെത്തിയത്. അമേരിക്കയിലെ േഫ്ലാറിഡയിലായിരുന്നു സംഭവം.
കണ്ടപാടെ ഭയന്നുപോയ താരങ്ങൾ പിൻവലിഞ്ഞെങ്കിലും കുറെ നേരം വിരുന്നുകാരൻ മൈതാനത്തുതന്നെ തങ്ങി. പലരും ദൂരെ മാറി കാഴ്ച കണ്ട് ഇരുന്നു. ആൾ നീങ്ങുന്നത് കണ്ട് ഓടി മാറിയവരുമേറെ.
ചീങ്കണ്ണി പുറത്തെടുത്ത സ്കില്ലുകൾ ആവേശകരമായിരുന്നുവെന്ന് ക്ലബ് പിന്നീട് ട്വിറ്ററിൽ കുറിച്ചു. താരത്തെ ചെറിയ ഇടവേളക്ക് ക്ലബിലെടുത്തതായും അതിന് പ്രത്യേക 'ചീങ്കണ്ണി വാങ്ങൽ ഫണ്ടി'ൽനിന്ന് തുക കണ്ടെത്തിയതായും ക്ലബ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
