Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാ​ൾ​ട്ട് ലേ​ക്ക് എ​ങ്ങ​നെ മ​റ​ക്കാ​നാ

text_fields
bookmark_border
സാ​ൾ​ട്ട് ലേ​ക്ക് എ​ങ്ങ​നെ മ​റ​ക്കാ​നാ
cancel

കൊ​ൽ​ക്ക​ത്ത: ബ്ര​സീ​ലി​യ​ൻ ഫു​ട്ബാ​ളി​ന് മാ​റ​ക്കാ​ന പോ​ലെ​യാ​ണ് ഇ​ന്ത്യ​ക്ക് സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യം. സാ​ക്ഷാ​ൽ പെ​ലെ​യും ഡീ​ഗോ മ​റ​ഡോ​ണ​യും തൊ​ട്ട് ല​യ​ണ​ൽ മെ​സ്സി വ​രെ എ​ത്ര​യോ ഇ​തി​ഹാ​സ​ങ്ങ​ളു​ടെ കാ​ല​ടി​ക​ൾ പ​തി​ഞ്ഞ പു​ൽ​ത്ത​കി​ടി കൂ​ടി​യാ​ണി​ത്. ഇ​വി​ടെ ലോ​ക ഫു​ട്ബാ​ളി​ലെ മ​ഹാ​രാ​ജാ​ക്ക​ന്മാ​ർ പ​ന്തു ത​ട്ടി​യ​പ്പോ​ൾ ഹൃ​ദ​യ​ങ്ങ​ളി​ൽ തു​ടി​ച്ച​ത് ഒ​രേ​യൊ​രു വി​കാ​ര​മാ​ണ്. അ​പ്പു​റ​ത്ത് ഇ​ന്ത്യ​യാ​യി​രു​ന്നി​ട്ടും സാ​ൾ​ട്ട് ലേ​ക്കി​ലെ​ത്തി​യ​വ​ർ ബ്ര​സീ​ലി​യ​ൻ താ​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി ഹ​ർ​ഷാ​ര​വം മു​ഴ​ക്കി, ആ​ർ​പ്പു​വി​ളി​ച്ചു. ഇ​രു ടീ​മി​നും ഒ​രു​പോ​ലെ പി​ന്തു​ണ. ഫൈ​ന​ൽ വി​സി​ൽ മു​ഴ​ങ്ങി​യ​പ്പോ​ൾ ജ​യി​ച്ച​ത് ഫു​ട്ബാ​ൾ.

ശ​നി​യാ​ഴ്ച ഉ​ച്ച തി​രി​ഞ്ഞ​തോ​ടെ കൊ​ൽ​ക്ക​ത്ത​യി​ലെ വ​ഴി​ക​ൾ വി​വേ​കാ​ന​ന്ദ യു​വ​ഭാ​ര​തി ക്രി​രം​ഗ​ൻ എ​ന്ന സാ​ൾ​ട്ട് ലേ​ക്ക് മൈ​താ​ന​ത്തേ​ക്കാ​യി. ഇ​ന്ത്യ​യു​ടെ നീ​ല​യും ബ്ര​സീ​ലി​ന്റെ മ​ഞ്ഞ​യും ജ​ഴ്സി​ക​ൾ അ​ണി​ഞ്ഞു ആ​രാ​ധ​ക​ക്കൂ​ട്ടം എ​ത്തി​ത്തു​ട​ങ്ങി. എ​തി​ർ ടീ​മി​നെ ജ​ഴ്സി​യി​ൽ ആ​തി​ഥേ​യ രാ​ജ്യ​ത്തെ ആ​രാ​ധ​ക​ർ ഗാ​ല​റി​യി​ൽ ഇ​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ൽ പു​തി​യ കാ​ഴ്ച​യാ​യി​രു​ന്നു. അ​തു​പ​ക്ഷേ ആ​രി​ലും അ​സ്വ​സ്ഥ​ത ജ​നി​പ്പി​ച്ചി​ല്ല. ബ്ര​സീ​ൽ ക​ഴി​ഞ്ഞാ​ൽ കാ​ന​റി ടീ​മി​ന് ഏ​റ്റ​വു​മ​ധി​കം ഇ​ഷ്ട​ക്കാ​രു​ള്ള രാ​ജ്യം കൂ​ടി​യാ​ണ​ല്ലോ ഇ​ന്ത്യ. ഇ​വി​ട​ത്തെ ആ​രാ​ധ​ക​രോ​ടു​ള്ള സ്നേ​ഹ​വും ത​ങ്ങ​ളു​ടെ വ​ര​വി​ന് പി​ന്നി​ലു​ണ്ടെ​ന്ന് ബ്ര​സീ​ൽ ടീം ​വ്യ​ക്ത​മാ​ക്കി​യ​തു​മാ​ണ്.

സ്റ്റാ​ർ​ട്ടി​ങ് ലൈ​ൻ അ​പ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ റ​യ​ൽ മ​ഡ്രി​ഡ് സൂ​പ്പ​ർ താ​രം വി​നീ​ഷ്യ​സ് ജൂ​നി​യ​റി​നാ​ണ് ഗാ​ല​റി​യി​ൽ നി​ന്ന് കൂ​ടു​ത​ൽ കൈ​യ​ടി കി​ട്ടി​യ​ത്.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു ഫു​ട്ബാ​ൾ മൈ​താ​ന​ത്ത് ഇ​ന്ത്യ​യു​ടെ​യും ബ്ര​സീ​ലി​ന്റെ​യും ദേ​ശീ​യ ഗാ​ന​ങ്ങ​ൾ ഒ​രു​മി​ച്ചു മു​ഴ​ങ്ങി. ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​നെ സം​ബ​ന്ധി​ച്ച് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഒ​രു സ്വ​പ്ന​രാ​ത്രി.

കി​ക്കോ​ഫ് തൊ​ട്ട് ആ​തി​ഥേ​യ താ​ര​ങ്ങ​ൾ ഉ​ണ​ർ​ന്നു​ക​ളി​ച്ച​പ്പോ​ൾ അ​പ്പു​റ​ത്ത് അ​ഞ്ച് ലോ​ക കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​യു​ള്ള സെ​ലേ​സാ​വോ ആ​ണെ​ന്ന് പോ​ലും ഒ​രു​വേ​ള മ​റ​ന്നു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Historic Night: Salt Lake Stadium Celebrates India vs Brazil
Next Story