Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോകുലത്തിന് ഉജ്ജ്വല...

ഗോകുലത്തിന് ഉജ്ജ്വല ജയം; കെ​ൻ​ക്രെ എ​ഫ്.​സി​യെ 6-2ന് ത​ക​ർ​ത്തു

text_fields
bookmark_border
ഗോകുലത്തിന് ഉജ്ജ്വല ജയം; കെ​ൻ​ക്രെ എ​ഫ്.​സി​യെ 6-2ന് ത​ക​ർ​ത്തു
cancel
camera_alt

ഗോ​കു​ല​ത്തി​നാ​യി ഹാ​ട്രി​ക് നേ​ടി​യ ലൂ​ക മ​യ്സെ​നി​ന്റെ (99) ആ​ഹ്ലാ​ദം

കൊ​ൽ​ക്ക​ത്ത: ഐ ​ലീ​ഗി​ൽ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി ചാ​മ്പ്യ​ന്മാ​രാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യു​ടെ കു​തി​പ്പ്. കെ​ൻ​ക്രെ എ​ഫ്.​സി​യെ 6-2നാ​ണ് വി​സെ​ൻ​സോ അ​ന്നീ​സെ​യു​ടെ ടീം ​ത​ക​ർ​ത്ത​ത്. നാ​ലു ക​ളി​ക​ളി​ൽ ഗോ​കു​ല​ത്തി​ന് 10 പോ​യ​ന്റാ​യി.

പു​തു​താ​രം സ്​​ലോ​വേ​നി​യ​യു​ടെ ലൂ​ക മ​യ്സെ​ൻ ഹാ​ട്രി​ക് നേ​ടി​യ​പ്പോ​ൾ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ എം.​എ​സ്. ജി​തി​ൻ, താ​ഹി​ർ സ​മാ​ൻ, മു​ഹ​മ്മ​ദ് ഉ​വൈ​സ് എ​ന്നി​വ​ർ ഓ​രോ ത​വ​ണ ല​ക്ഷ്യം ക​ണ്ടു.

അ​ൽ​കെ​റാ​ജ് മാ​ർ​ട്ടി​ൻ​സും ലെ​സ്റ്റ​ർ ഫെ​ർ​ണാ​ണ്ട​സു​മാ​ണ് ക്രെ​ൻ​കെ​യു​ടെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. തു​ട​ക്കം മു​ത​ൽ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട ഗോ​കു​ലം 20 മി​നി​റ്റാ​വു​മ്പോ​ഴേ​ക്ക് മൂ​ന്നു ഗോ​ൾ ലീ​ഡ് നേ​ടി​യി​രു​ന്നു. ഗോ​കു​ല​ത്തി​നാ​യി 10 മ​ല​യാ​ളി താ​ര​ങ്ങ​ൾ ബൂ​ട്ടു​കെ​ട്ടി​യെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ക​ളി​ക്കു​ണ്ടാ​യി​രു​ന്നു. ആ​ദ്യ ഇ​ല​വ​നി​ൽ അ​ബ്ദു​ൽ ഹ​ക്കു, ഉ​വൈ​സ്, എ​മി​ൽ ബെ​ന്നി, സ​മാ​ൻ, ജി​തി​ൻ എ​ന്നി​വ​ർ ഇ​ടം​പി​ടി​ച്ച​പ്പോ​ൾ സൗ​ര​വ്, അ​ഭി​ജി​ത്, ഷ​ഹ​ജാ​സ്, ശ്രീ​ക്കു​ട്ട​ൻ, റി​ഷാ​ദ് എ​ന്നി​വ​ർ പ​ക​ര​ക്കാ​രാ​യി ക​ള​ത്തി​ലെ​ത്തി.

ശ​നി​യാ​ഴ്ച​യി​ലെ മ​റ്റു ക​ളി​ക​ളി​ൽ മു​ഹ​മ്മ​ദ​ൻ സ്​​പോ​ർ​ട്ടി​ങ് 3-0ത്തി​ന് ഇ​ന്ത്യ​ൻ ആ​രോ​സി​നെ​യും ട്രാ​വു എ​ഫ്.​സി 2-0ത്തി​ന് ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​നെ​യും തോ​ൽ​പി​ച്ചു. ഗോ​കു​ല​ത്തി​ന്റെ അ​ടു​ത്ത ക​ളി 21ന് ​ട്രാ​വു എ​ഫ്.​സി​ക്കെ​തി​രെ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leaguegokulam fc
News Summary - A brilliant victory for Gokulam
Next Story