ലോകകപ്പ് മാച്ച് ഫീ അഫ്ഗാനിലെ ഭൂകമ്പ ദുരിതബാധിതർക്ക് നൽകുമെന്ന് റാഷിദ് ഖാൻ
text_fieldsന്യൂഡൽഹി: ലോകകപ്പിൽനിന്ന് തനിക്കു ലഭിക്കുന്ന മാച്ച് ഫീ പൂർണമായും അഫ്ഗാനിസ്താനിലെ ഭൂകമ്പദുരിതബാധിതർക്ക് സംഭാവന ചെയ്യുന്നുമെന്ന് റാഷിദ് ഖാൻ. ദുരിതം അനുഭവിക്കുന്നവർക്കായി ധനസമാഹരണ കാമ്പയിൻ ആരംഭിക്കുമെന്നും അഫ്ഗാൻ ഓൾറൗണ്ടറായ റാഷിദ് ഖാൻ സമൂഹമാധ്യമങ്ങളിൽ അറിയിച്ചു.
‘അഫ്ഗാനിസ്താനിലെ പടിഞ്ഞാറൻ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിന്റെ അനന്തരഫലങ്ങൾ ഞാൻ വളരെ സങ്കടത്തോടെ മനസ്സിലാക്കുന്നു. എന്റെ ലോകകപ്പ് മാച്ച് ഫീസ് മുഴുവനും ഞാൻ ദുരിതബാധിതർക്ക് സംഭാവന ചെയ്യുന്നു. അധികം വൈകാതെ ഞങ്ങൾ അഫ്ഗാനിസ്താനിൽ എത്തിച്ചേരും. ആവശ്യമുള്ളവർക്കുള്ള സഹായം നൽകാൻ ധനശേഖരണത്തിനായി കാമ്പയിൻ ആരംഭിക്കും’ -അദ്ദേഹം എക്സിൽ കുറിച്ചു.

