Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
5 highest-paid African footballers right now (2023)
cancel
Homechevron_rightSportschevron_rightFootballchevron_rightസലാഹോ മാനേയോ മുന്നിൽ?...

സലാഹോ മാനേയോ മുന്നിൽ? ആഫ്രിക്കയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഞ്ച്​ ഫുട്​ബോൾ താരങ്ങൾ ഇവർ

text_fields
bookmark_border

ലോക ഫുട്​ബോളിലെ മിന്നും താരങ്ങളിൽ പലരും ആഫ്രിക്കൻ വൻകരയിൽ നിന്നുള്ളവരാണ്​. നിലവിൽ നടക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ധാരാളം ആഫ്രിക്കൻ കളിക്കാർ ലാഭകരമായ ഡീലുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്​. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ ഫുട്ബോൾ കളിക്കാരിൽ നിരവധിപേർ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളവരാണ്.

സൗദി പ്രോ ലീഗാണ്​ ഇപ്പോൾ കളിക്കാരുടെ ഇഷ്ട സ്ഥലം. സൗദി ക്ലബ്ബുകൾ വലിയ തുക വാഗ്ദാനം ചെയ്ത്​ ലോകോത്തര താരങ്ങളെ സ്വന്തമാക്കുന്നത്​ തുടരുകയാണ്​. അറിയപ്പെടുന്ന ചില ആഫ്രിക്കൻ കളിക്കാരും ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബുകളിൽ ചേർന്ന് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരായി മാറിയിട്ടുണ്ട്​. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഞ്ച് ആഫ്രിക്കൻ ഫുട്ബോൾ കളിക്കാർ ആരൊക്കെയെന്ന്​ നോക്കാം.

5. മുഹമ്മദ്​ സലാഹ്​

ആഫ്രിക്ക ഇതുവരെ സൃഷ്ടിച്ച ഏറ്റവും മികച്ച ഫുട്​ബോൾ കളിക്കാരിൽ ഒരാളാണ് മുഹമ്മദ് സലാഹ്​. 2017 ൽ ലിവർപൂളിൽ ചേർന്നതുമുതൽ ഈ ഈജിപ്​ഷ്യൻ ദേശീയതാരം ലൈംലൈറ്റിലാണ്​. ഇപ്പോഴും ലിവർപൂളിന്‍റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്​ സലാഹ്​. ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗ് കിരീടവും എഫ്.എ കപ്പ്​ വിജയവും സലാഹ്​ നേടിയിട്ടുണ്ട്​. ആരഫിക്കയിലെ വിലകൂടിയ താരങ്ങളിൽ അഞ്ചാം സ്ഥാനമാണ്​ സഹാഹിനുള്ളത്​. ആഴ്ചയിൽ 350,000 പൗണ്ട് (3,68,14,435 രൂപ) ആണ്​ സലാഹിന്‍റെ ശമ്പളം.


4. ഫ്രാങ്ക്​ കെസ്സീ

എ.സി മിലാൻ മിഡ്ഫീൽഡറായ ഫ്രാങ്ക് കെസ്സിയാണ്​ നാലാം സ്ഥാനത്തുള്ളത്​. ഈ ഐവറി കോസ്റ്റ് ഇന്റർനാഷണലിന്റെ സാങ്കേതിക മേന്മയും ശാരീരികക്ഷമതയും മധ്യനിരയിൽ ആധിപത്യം സ്ഥാപിക്കാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്​. 2021-22 സീസണിൽ റോസോനേരിയുടെ സീരി എ ടൈറ്റിൽ വിജയത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. എന്നിരുന്നാലും, ഈ സീസണിൽ കെസ്സി ഇറ്റാലിയൻ ഭീമന്മാരുമായുള്ള കരാർ പുതുക്കിയിട്ടില്ല. 26 കാരനായ താരം ഇപ്പോൾ സൗദി പ്രോ ലീഗ് ടീമായ അൽ അഹ്‌ലിയിലാണുള്ളത്​. ആഴ്ചയിൽ 354,000 പൗണ്ട് (3,72,15,222 കോടി) ആണ്​ ഇദ്ദേഹത്തിന്‍റെ പ്രതിഫലം. മൂന്ന് വർഷമാണ്​ കരാർ കാലാവധി.


3. കലിഡൗ കാലിബാലി

38 മില്യൺ യൂറോയുടെ കരാറിൽ ചെൽസിയിൽ എത്തിയ കാലിഡൗ കാലിബാലി ഈ സീസണിൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലിലേക്കാണ്​ പോകുന്നത്​. പ്രായം 30 പിന്നിട്ട കാലിബാലിക്ക്​ പ്രീമിയർ ലീഗിൽ ഇനിയൊരു ബാല്യം അവശേഷിക്കുന്നില്ല എന്ന വിലയിരുത്തലിനുശേഷമാണ്​ സൗദിയിലേക്ക്​ എത്തുന്നത്​. പ്രോ ലീഗിൽ തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്​ കാലിബാലി ഇപ്പോഴുള്ളത്​. പുതിയ ക്ലബ്ബിൽ ആഴ്ചയിൽ 412,000 പൗണ്ട് (4,33,56,307 കോടി) ആണ് സെനഗൽ മാതാപിതാക്കൾക്ക്​ ഫ്രാൻസിൽ ജനിച്ചുവളർന്ന ​ഈ താരത്തിന് പ്രതിഫലമായി​ ലഭിക്കുക.


2. റിയാദ് മഹ്‌റസ്

കഴിഞ്ഞ ദശകത്തിലെ ലോക ഫുട്​ബോളിലെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളാണ് റിയാദ് മഹ്‌റസ്. മികച്ച ഡ്രിബ്ലിംഗ് കഴിവുകളുള്ള ഈ അൾജീരിയൻ ഇന്റർനാഷണൽ പ്രീമിയർ ലീഗിലെ മിന്നും താരമാണ്​. 2015-16 സീസണിലെ ഇതിഹാസ പ്രീമിയർ ലീഗ് വിജയത്തിൽ ലെസ്റ്റർ സിറ്റിയുടെ മികച്ച പ്രകടനക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. പിന്നീട്​ മാഞ്ചസ്റ്റർ സിറ്റിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഹ്‌റസ് ചാമ്പ്യൻസ് ലീഗ് കിരീടവും നാല് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് എഫ്.എ കപ്പുകളും നേടി. 32 കാരനായ മഹ്‌റസ് ഇപ്പോൾ സൗദി പ്രോ ലീഗ്​ ടീമായ അൽ-അഹ്‌ലിയിൽ നാല് വർഷത്തെ കരാറിൽ ചേർന്നിരിക്കുകയാണ്​. മഹ്‌റെസിന് ആഴ്ചയിൽ 481,000 പൗണ്ട് (5,06,58,583 കോടി രൂപ) പ്രതിഫലമായി ലഭിക്കും.

1. സാദിയോ മാനെ

ആഫ്രിക്കയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഞ്ച്​ ഫുട്​ബോൾ താരങ്ങളിൽ ഒന്നാമതുള്ളത്​ സെനഗൽ ഇന്‍റർനാഷനൽ സാദിയോ മാനേയാണ്​. ബയേൺ മ്യൂണിക്കിലെ നിരാശാജനകമായ അരങ്ങേറ്റ കാമ്പെയ്‌നിന് ശേഷം, ബുണ്ടസ്‌ലിഗയിൽ അത്ര സുരക്ഷിതമായിരുന്നില്ല മാനേയുടെ സ്ഥാനം. ഇതോടെയാണ്​ ബയേൺ മാനേയെ 32 ദശലക്ഷം യൂറോയുടെ ഇടപാടിൽ സൗദി പ്രോ ലീഗ്​ ക്ലബ്ബായ അൽ-നാസറിന് വിറ്റത്​. മാനെ അൽ-നാസ്സറുമായി നാല് വർഷത്തെ കരാറിലാണ്​ ഒപ്പുവച്ചിട്ടുള്ളത്​. ആഴ്ചയിൽ 661,000 പൗണ്ട് (6,95,83,383 കോടി രൂപ) വേതനമാണ്​ സാദിയോ മാനേക്ക്​ ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sadio ManeMohammed salahAfrican footballers
News Summary - 5 highest-paid African footballers right now (2023)
Next Story