Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ ബെസ്​റ്റ്​ അവാർഡ്​...

ഫിഫ ബെസ്​റ്റ്​ അവാർഡ്​ ദാനചടങ്ങിന്​ സാക്ഷികളായി മൂന്ന്​ മലയാളികൾ

text_fields
bookmark_border
ഫിഫ ബെസ്​റ്റ്​ അവാർഡ്​ ദാനചടങ്ങിന്​ സാക്ഷികളായി മൂന്ന്​ മലയാളികൾ
cancel
camera_alt

സുബീഷ് സി. വാസുദേവൻ, ജാമി കെ. വലിയമണ്ണിൽ, നവീൻ ജെയിംസ്

ഈ വർഷത്തെ ഫിഫ ബെസ്​റ്റ്​ അവാർഡ്​ ദാനചടങ്ങിന്​ സാക്ഷികളായി മൂന്ന്​ മലയാളികൾ. കോവിഡ് പശ്ചാത്തലത്തിൽ വെർച്വലായി നടത്തിയ​ പരിപാടിയിലാണ്​ മൂന്ന്​ മലയാളി ഫുട്​ബാൾ ആരാധകർക്ക്​ പ​ങ്കെടുക്കാൻ അവസരം ലഭിച്ചത്​.

സുബീഷ് സി. വാസുദേവൻ, ജാമി കെ. വലിയമണ്ണിൽ, നവീൻ ജെയിംസ് എന്നീ മലയാളി കാൽപന്ത്​ ആരാധകരാണ്​ ഫാൻവാളിൽ ഇടം നേടിയത്​.

വെർച്ച്വൽ ഫാൻ വാളിലൂടെ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 180ഓളം ഫുട്​ബാൾ പ്രേമികൾക്കാണ്​ ഈ ചടങ്ങിൽ പങ്കെടുക്കാൻ ഫിഫ അവസരമൊരുക്കിയത്​. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കളി കമ്പക്കാരെ കോർത്തിണക്കാൻ ഫിഫ ഒരുക്കിയ ഫിഫ ഫാൻ മൂവ്മെൻറിലെ​ അംഗങ്ങളാണിവർ​.

നിലവിൽ 80 രാജ്യങ്ങളിൽ നിന്നായി 1000ത്തിൽ അധികം ഫാൻ മെംബേർസ് അഥവാ ഫാൻ അംബാസിഡർമാർ ഫിഫ ഫാൻ മൂവ്​മെൻറിൽ അംഗങ്ങളാണ്. കാൽപന്ത്​ കളിയുമായി ബന്ധപ്പെട്ട്​ തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കുന്ന ഇൗ കൂട്ടായ്​മക്ക്​ 2017ലാണ് തുടക്കമായത്.

ഫിഫയുടെ നിരവധി പ്രോഗ്രാമുകളിൽ ഇതിനോടകം ഫാൻ മൂവ്മെൻറ്​ അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്​. ഫിഫയുടെ എല്ലാ വേദികളിലും തെരഞ്ഞെടുത്ത അംഗങ്ങൾക്കാണ്​​ പ​ങ്കെടുക്കാൻ നറുക്ക്​ വീഴുക. കഴിഞ്ഞ വർഷത്തെ അവാർഡ്ദാന ചടങ്ങിലും അണ്ടർ 17 വനിതാ ലോകകപ്പിന്​ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതി​െൻറ ഭാഗമായി നടന്ന ചടങ്ങിലും ഇവർ സജീവ പ​ങ്കാളികളായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalififa the bestfifa fan movement
News Summary - 3 malayali football fans tookpart in fifa the best awards 2020
Next Story