Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​രു​ങ്ങി ഇ​ന്ത്യ
cancel
Homechevron_rightSportschevron_rightFootballchevron_rightലോ​ക​ക​പ്പ് ഫു​ട്ബാ​ൾ...

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​രു​ങ്ങി ഇ​ന്ത്യ

text_fields
bookmark_border

​കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ എ​ന്ന വ​ലി​യ സ്വ​പ്ന​ത്തി​ലേ​ക്ക് ഏ​ഷ്യ​ൻ മേ​ഖ​ല​യി​ലെ ചെ​റി​യ ടീ​മു​ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്ക​പ്പു​റം 2026 ലെ ​ലോ​ക ഫു​ട്ബാ​ളി​ന്റെ മൈ​താ​ന​ത്ത് ത​ങ്ങ​ൾ​ക്കും ഇ​ടം​കി​ട്ടും എ​ന്ന പ്ര​തീ​ക്ഷ​യി​ൽ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്​ ‘എ’​യി​ൽ ഇ​ന്ത്യ​യും, കു​വൈ​ത്തും, ഖ​ത്ത​റും, അ​ഫ്ഗാ​നി​സ്താ​നു​മു​ണ്ട്. ഗ്രൂ​പ്​ ‘എ’​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വ്യാ​ഴാ​ഴ്ച ഇ​ന്ത്യ​യും കു​വൈ​ത്തും ഏ​റ്റു​മു​ട്ടും. പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 7.30ന് (​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10) ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ഇ​ന്ത്യ​ൻ ടീം ​ചൊ​വ്വാ​ഴ്ച കു​വൈ​ത്തി​ലെ​ത്തി.


ദു​ബൈ​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​മാ​ണ് സു​നി​ൽ ഛേത്രി​യു​ടെ​യം സം​ഘ​ത്തി​ന്റെ​യും വ​ര​വ്. ഗോ​ൾ കീ​പ്പ​ർ ഗു​ർ​പ്രീ​ത് സി​ങ് സ​ന്ധു, ഡി​ഫ​ൻ​ഡ​ർ സ​ന്ദേ​ശ് ജി​ങ്കാ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ താ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ നി​ര​യി​ലു​ണ്ട്. അ​ർ​ധാ​വ​സ​ര​ങ്ങ​ൾ പോ​ലും അ​നു​കൂ​ല​മാ​ക്കു​ന്ന സു​നി​ൽ ഛേത്രി ​ത​ന്നെ​യാ​കും ഇ​ന്ത്യ​ൻ ടീ​മി​ലെ ആ​ഗ്നേ​യാ​സ്ത്രം. മ​ല​യാ​ളി​ക​ളാ​യ സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദും കെ.​പി. രാ​ഹു​ലും സാ​ധ്യ​ത ടീ​മി​ലു​ണ്ട്.

മ​ത്സ​ര​ത്തി​ന് ഒ​രു​ദി​വ​സം ശേ​ഷി​ക്കേ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​ണ് കു​വൈ​ത്ത് ടീം. ​ഇ​ന്ത്യ ശ​ക്ത​മാ​യ ടീ​മാ​ണെ​ങ്കി​ലും ഹോം ​ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മേ​ൽ​കൈ നേ​ടാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ. അ​ടു​ത്തി​ടെ ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന സാ​​ഫ് ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ ആ​ദ്യ ക​ളി​യി​ൽ ഇ​ന്ത്യ​യെ സ​മ​നി​ല​യി​ൽ ത​ള​ക്കു​ക​യും ഫൈ​ന​ലി​ൽ സ​ഡ​ൺ​ഡ​ത്ത്​ വ​രെ പി​ടി​ച്ചു നി​ൽ​ക്കു​ക​യും ചെ​യ്ത​ത് കു​വൈ​ത്തി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന ഘ​ട​ക​മാ​ണ്.


2023-ൽ 15 ​മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മ്പ​തും വി​ജ​യി​ച്ച ച​രി​ത്ര​വും കു​വൈ​ത്തി​നു​ണ്ട്. പോ​ർ​ചു​ഗീ​സ് കോ​ച്ച് റൂ​യി ബെ​ന്റോ ആ​ണ് കോ​ച്ച്. ഫ​ഹ​ദ് അ​ൽ ഹ​ജേ​രി​യാ​ണ് ടീം ​ക്യാ​പ്റ്റ​ൻ. കു​വൈ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന് പി​റ​കെ ഇ​ന്ത്യ​ൻ ടീം ​ഖ​ത്ത​റി​ലേ​ക്ക് തി​രി​ക്കും. ന​വം​ബ​ർ 21ന് ​ഇ​ന്ത്യ ഖ​ത്ത​റു​മാ​യി ഏ​റ്റു​മു​ട്ടും. 2024 ജൂ​ൺ ആ​റി​നാ​ണ് ഇ​ന്ത്യ​യി​ൽ കു​വൈ​ത്തി​നെ​തി​രാ​യ ഹോം ​മ​ത്സ​രം. ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ 2027ൽ ​സൗ​ദി​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പി​ലേ​ക്ക് ​യോ​ഗ്യ​ത നേ​ടും. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ 2026 ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം റൗ​ണ്ടി​ലും പ്ര​വേ​ശി​ക്കും. ഇ​ന്ത്യ-​കു​വൈ​ത്ത് മ​ത്സ​ര ടി​ക്ക​റ്റ് വി​ൽ​പ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​വൈ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മൂ​ഹ​മാ​യ ഇ​ന്ത്യ​ക്കാ​രും ഫു​ട്ബാ​ൾ ആ​രാ​ധ​ക​രാ​യ മ​ല​യാ​ളി​ക​ളും മ​ത്സ​ര​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Football TeamKuwait Vs IndiaFIFA World Cup 2026 Qualifiers
News Summary - 2026 FIFA World Cup Qualifiers: Kuwait Vs India
Next Story