Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിഫ വനിത ലോകകപ്പിന് നൂറുദിവസം; ആറര ലക്ഷം ടിക്കറ്റുകൾ വിറ്റു തീർന്നതായി സംഘാടകർ

text_fields
bookmark_border
ഫിഫ വനിത ലോകകപ്പിന് നൂറുദിവസം; ആറര ലക്ഷം ടിക്കറ്റുകൾ വിറ്റു തീർന്നതായി സംഘാടകർ
cancel

ഫിഫ വനിത ലോകകപ്പിന് 100 ദിവസം ബാക്കിനിൽക്കെ 15 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കാനൊരുങ്ങി സംഘാടകർ. ഇതിനകം പകുതിയോളം ടിക്കറ്റുകൾ വിറ്റു തീർന്നിട്ടുണ്ട്. ആസ്ട്രേലിയ, ന്യുസിലൻഡ് രാജ്യങ്ങളിലായാണ് ജൂലൈ 20ന് മത്സരങ്ങൾക്ക് കിക്കോഫ്. ആഗസ്റ്റ് 20നാകും ഫൈനൽ.

ഉദ്ഘാടന ചടങ്ങുകൾ കാണാൻ ഒരു ലക്ഷം ​പെരെങ്കിലും എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ന്യൂസിലൻഡിലെ ഓക്‍ലൻഡിൽ ആതിഥേയരും നോർവെയും തമ്മിലും ആസ്ട്രേലിയയിലെ സിഡ്നിയിൽ ആതിഥേയരും അയർലൻഡും തമ്മിലുമാകും മത്സരങ്ങൾ.

നേരത്തെ സിഡ്നി ഫുട്ബാൾ സ്റ്റേഡിയത്തിലായിരുന്നു ആസ്ട്രേലിയയിലെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നതെങ്കിലും ടിക്കറ്റ് വിൽപന പരിഗണിച്ച് ഇരട്ടി ശേഷിയുള്ള മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.

വനിത ലോകകപ്പിൽ ഒമ്പതാം പോരാട്ടമാണിത്. നേരത്തെ 24 ടീമുകളായിരുന്നത് ഇത്തവണ 32 ആയി ഉയരും. പോർച്ചുഗൽ, അയർലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഹെയ്തി, പാനമ, സാംബിയ, മൊറോക്കോ രാജ്യങ്ങൾ കന്നിക്കാരാണ്. യു.എസ്, ജർമനി, സ്വീഡൻ, ബ്രസീൽ, ജപ്പാൻ, നോ​ർവേ, നൈജീരിയ ടീമുകൾ എല്ലാ ടൂർണമെന്റുകളിലും പ​ങ്കെടുത്തവരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2023 Women's World Cup - 100 days to go
Next Story