ഇത്തവണയും േപ്ലഓഫിൽ; ഇറ്റലി കടക്കുമോ?
text_fieldsലോകകപ്പിന് ഖത്തർ ഒരുങ്ങുകയും ടീമുകളിലേറെയും യോഗ്യത ഉറപ്പാക്കുകയും ചെയ്തിട്ടും പാതിവഴിയിൽ വേഴാമ്പലായി ഇറ്റലി. 2018 ലോകകപ്പിന് സമാനമായി ഇത്തവണയും േപ്ലഓഫിൽ പുറത്തേക്ക് വഴിതുറക്കാതിരിക്കാൻ ടീം നന്നായി വിയർക്കണം. 55 രാജ്യങ്ങൾ 10 ഗ്രൂപ്പുകളായി തിരിഞ്ഞ് യോഗ്യതാപോരാട്ടത്തിനിറങ്ങിയ യൂറോപ്പിൽനിന്ന് 10 ടീമുകൾക്കാണ് നേരിട്ട് യോഗ്യത. രണ്ട് ടീമുകൾ േപ്ലഓഫ് കളിച്ചും എത്തും.
ജയം അനിവാര്യമായിരുന്ന അവസാന മത്സരത്തിൽ വടക്കൻ അയർലൻഡാണ് അസൂറിപ്പടയെ ഗോൾരഹിത സമനിലയിൽ തളച്ചത്. മത്സരത്തിന് മുമ്പ് സ്വിറ്റ്സർലൻഡുമായി പോയൻറ് നിലയിൽ തുല്യത പാലിച്ചിരുന്ന ഇറ്റലി സമനിലയുമായി മടങ്ങിയപ്പോൾ സ്വിറ്റ്സർലൻഡ് ബൾഗേറിയയെ എതിരില്ലാത്ത നാലു ഗോളിന് കെട്ടുകെട്ടിച്ച് ഗ്രൂപ് ജേതാക്കളായി ലോകകപ്പ് യോഗ്യത ഉറപ്പാക്കുകയായിരുന്നു. സമനിലയോടെ പോർചുഗൽ, റഷ്യ, സ്വീഡൻ, പോളണ്ട് തുടങ്ങിയവക്കൊപ്പം േപ്ലഓഫിലെത്താനേ ഇറ്റലിക്കായുള്ളൂ. ഇനി അടുത്ത വർഷം മാർച്ച് അവസാനത്തിൽ നടക്കുന്ന േപ്ലഓഫ് മത്സരങ്ങളിൽ കടന്നുകിട്ടണം. മാർച്ച് 24-29 തീയതികളിലാകും േപ്ലഓഫ്. ഗ്രൂപ് രണ്ടാം സ്ഥാനക്കാരായ 10 ടീമുകൾക്ക് പുറമെ യുവേഫ നാഷൻസ് ലീഗിൽ കളിച്ച് ഇനിയും യോഗ്യത നേടാത്ത ഗ്രൂപ് ജേതാക്കളായ രണ്ട് മികച്ച ടീമുകൾ എന്നിവയെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാകും മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾക്ക് യോഗ്യത നേടാം.
ജർമനി, ഡെൻമാർക്, ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, സെർബിയ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾ ഗ്രൂപ് ചാമ്പ്യന്മാരായി ഇതിനകം യോഗ്യത ഉറപ്പാക്കിയവരാണ്.
അടുത്ത വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തർ ലോകകപ്പ്. 32 ടീമുകൾ മാറ്റുരക്കും. അതിൽ ഏറ്റവും കൂടുതൽ ടീമുകൾ യൂറോപ്പിൽനിന്നാകും- 13.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

