Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ്: ഗില്ലിന് പകരം സർഫറാസോ കെ.എൽ രാഹുലോ?

text_fields
bookmark_border
ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ്: ഗില്ലിന് പകരം സർഫറാസോ കെ.എൽ രാഹുലോ?
cancel

മുംബൈ: ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിൽ പരിക്കേറ്റ ശുഭ്മൻ ഗില്ലിന് പകരം ഇടം പിടിക്കാൻ സർഫറാസ് ഖാനും കെ.എൽ രാഹുലും തമ്മിൽ ‘പോര്’. ബുധനാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദിയാകുന്നത്. ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഗിൽ ടീമിൽ സ്ഥാനം ഉറപ്പിച്ചതായിരുന്നു. എന്നാൽ, പരിക്ക് തിരിച്ചടിയാവുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറിയ സർഫറാസ് അഞ്ച് ഇന്നിങ്സുകളിൽ മൂന്നിലും അർധസെഞ്ച്വറി നേടിയിരുന്നു. 50 ശരാശരിയിൽ 200 റൺസാണ് സമ്പാദ്യം. എന്നാൽ, ബംഗ്ലാദേശിനെതിരായ പരമ്പരയിൽ അവസരം ലഭിച്ചില്ല. പകരം കെ.എൽ രാഹുലാണ് ഇടം പിടിച്ചത്. 52 ടെസ്റ്റിൽ 34.52 ശരാശരിയിൽ 2969 റൺസാണ് രാഹുലിന്റെ അക്കൗണ്ടിലുള്ളത്. 2024ൽ ആറ് ഇന്നിങ്സിൽ 44.40 ശരാശരിയിൽ 222 റൺസ് നേടിയിട്ടുണ്ട്. ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ ഫൈനലിൽ മുംബൈക്കായി 222 റൺസടിച്ച് സർഫറാസ് ഫോം അറിയിച്ചതോടെ ഗില്ലിന് പകരം ടീമിൽ ആരാകും ഇടം നേടുകയെന്ന ആകാംക്ഷയിലാണ് ആരാധകർ.

അവസാന ആറ് ടെസ്റ്റുകളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കിവീസിനെതിരെ ഇറങ്ങുന്നത്. രണ്ടാം ടെസ്റ്റ് പുണെയിലും അവസാനത്തേത് മുംബൈയിലുമാണ് അരങ്ങേറുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - First Test against New Zealand; Sarfaraz or KL Rahul instead of Gill?
Next Story