Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഫൈ​ന​ലി​ന് ...

ഫൈ​ന​ലി​ന് സ​ർ​പ്രൈ​സൊ​രു​ക്കി ഫി​ഫ

text_fields
bookmark_border
ഫൈ​ന​ലി​ന്   സ​ർ​പ്രൈ​സൊ​രു​ക്കി   ഫി​ഫ
cancel
camera_alt

1)ബി.​ടി.​എ​സ് 2)ഷ​കീ​റ 3 )മ​ഡോ​ണ

വാ​ഷി​ങ്ട​ൺ: ജൂ​ലൈ 19ന് ​ന്യൂ​യോ​ർ​ക്കി​ലെ മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന്റെ ഞ​ര​മ്പു​ക​ൾ മു​റു​കി​യ​മ​രു​മ്പോ​ൾ, ഇ​ട​വേ​ള​യി​ൽ ആ​രാ​ധ​ക​ർ​ക്ക് ഒ​രു സ​ർ​പ്രൈ​സ് കൂ​ടി​യു​ണ്ട്. വി​ശ്വ കി​രീ​ട​ത്തി​നാ​യി ര​ണ്ട് ടീ​മു​ക​ൾ പോ​രാ​ടു​ന്ന​തി​നി​ട​യി​ലെ 11 മി​നി​റ്റ് ഹാ​ഫ് ടൈ​മി​ൽ കാ​ൽ​പ​ന്ത് ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത് സം​ഗീ​ത ലോ​ക​ത്തെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ. പോ​പ് ഗാ​യി​ക​മാ​രാ​യ ഷ​കീ​റ, മ​ഡോ​ണ എ​ന്നി​വ​ർ​ക്കൊ​പ്പം കൊ​റി​യ​ൻ സം​ഘ​മാ​യ ബി.​ടി.​എ​സും അ​ണി​നി​ര​ക്കും.

ഇ​താ​ദ്യ​മാ​യാ​ണ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്റെ ഹാ​ഫ് ടൈ​മി​ൽ ഇ​ത്ത​ര​മൊ​രു സം​ഗീ​ത​വി​രു​ന്നി​ന് ഫി​ഫ വേ​ദി​യൊ​രു​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ കാ​യി​ക ലോ​ക​ത്തെ ശ്ര​ദ്ധേ​യ​മാ​യ സൂ​പ്പ​ർ ബൗ​ളി​ന്റെ മാ​തൃ​ക പി​ന്തു​ട​ർ​ന്നാ​ണ് ഇ​ട​വേ​ള​യി​ൽ സം​ഗീ​ത വി​രു​ന്നു​മൊ​രു​ക്കു​ന്ന​ത്. ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്ക് പു​റ​മെ​യു​ള്ള ആ​രാ​ധ​ക​രെ കൂ​ടി ​മ​ത്സ​ര​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAfinalsurprise
News Summary - FIFA prepares a surprise for the Final
Next Story