Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഒളിമ്പിക്​സ്​...

ഒളിമ്പിക്​സ്​ വളന്‍റിയർമാർക്ക്​ 'സ്വയംസേവക്​' മെഡൽ; സത്യമെന്ത്​?

text_fields
bookmark_border
ഒളിമ്പിക്​സ്​ വളന്‍റിയർമാർക്ക്​ സ്വയംസേവക്​ മെഡൽ; സത്യമെന്ത്​?
cancel

ന്യൂ​ഡൽഹി: ലോകം കാത്തിരിക്കുന്ന ഒളിമ്പിക്​സ്​ മാമാങ്കത്തിന്​ ജൂലൈ 23ന്​ ​േടാക്യോയിൽ തിരിതെളിയാനിരിക്കേ താരങ്ങളുടെയും സംഘാടനത്തിന്‍റെയും വിശേഷങ്ങൾ പങ്കുവെക്കുന്ന തിരക്കിലാണ്​ സൈബർലോകം. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഈ കായിക മഹോത്സവം കോവിഡ്​ കാരണമാണ്​ ഒരുവർഷത്തേക്ക്​ നീട്ടിവെച്ചത്​. അതിനിടെ, പുതിയൊരു മെഡൽ പ്രത്യക്ഷപ്പെട്ടതിന്‍റെ പിന്നാലെയാണ്​ ഇന്ത്യയിലെ നെറ്റിസൺസ്​.

ഇത്തവണ ഒളിമ്പിക്​സിൽ സന്നദ്ധപ്രവർത്തകരായി പ​​ങ്കെടുക്കുന്നവർക്ക്​ 'സ്വയംസേവക്​' എന്ന്​ ഹിന്ദിയിൽ മുദ്രണം ചെയ്​ത 'മെഡൽ' നൽകുമെന്നാണ്​ ​ചില കേന്ദ്രങ്ങങളുടെ വെളിപ്പെടുത്തൽ. വെറും വെളിപ്പെടുത്തൽ മാത്രമല്ല, 'മെഡലി'ന്‍റെ അസ്സൽ ചിത്രവും പുറത്തുവിട്ടു ഈ 'പ്രത്യേക കേന്ദ്രങ്ങൾ'. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) പ്രസിഡന്‍റ്​ ഡോ. നരീന്ദർ ധ്രുവ് ബത്ര വരെ ഈ മെഡൽ ചിത്രം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. "ടോക്കിയോ ഒളിമ്പിക്​സിലെ സന്നദ്ധപ്രവർത്തകർക്കുള്ള വളന്‍റിയർ മെഡൽ. സ്വയംസേവക്​ എന്ന്​ ഹിന്ദിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്" അദ്ദേഹം ചിത്രം പോസ്​റ്റ്​ ചെയ്​ത്​എഴുതി.


'സ്വയംസേവക്​' എന്ന്​ കേട്ടപാതി കേൾക്കാത്ത പാതി...

11 ഭാഷകളിൽ വളന്‍റിയർ എന്ന്​ രേഖപ്പെടുത്തിയ കൂട്ടത്തിലാണ്​ നമ്മുടെ ഹിന്ദിയും ഇടംപിടിച്ചതെന്ന്​ ഇവർ പറയുന്നു. ഹിന്ദിക്ക്​ കിട്ടിയ പരിഗണനയേക്കാൾ 'സ്വയംസേവക്​' എന്ന വാക്കിന്‍റെ രാഷ്​ട്രീയമാനമാണ്​ ആഘോഷക്കമ്മിറ്റിക്കാരെ ആവേശഭരിതരാക്കിയത്​. അതോടെ ആ രാഷ്​ട്രീയം പേറുന്നവർ മെഡൽ ചിത്രങ്ങൾ മുൻപിൻ നോക്കാതെ ചറപറ ഷെയർ ചെയ്​തു. തങ്ങളുടെ എതിരാളികൾ ഇതുകണ്ട്​​ കുരുപൊട്ടി മരിക്കും എന്നായിരുന്നു ഇവരുടെ ടാഗ്​ലൈൻ!.

തങ്ങൾ അറിഞ്ഞി​േട്ടയില്ലെന്ന്​ ഒളിമ്പിക്​ കമ്മിറ്റി

എതിരാളികൾക്ക്​ കുരുപൊട്ടിയില്ലെങ്കിലും അവർ കാര്യമറിയാൻ ഒളിമ്പിക്​ സംഘാടകരുമായി ഇമെയിൽ വഴി​ മുട്ടിനോക്കി. ഇതൊക്കെ ഉള്ളതാണോഡേയ്​ എന്നൊരു ചോദ്യം. എന്നാൽ, ഞങ്ങളിങ്ങനെ ഒരുമെഡലിനെ കുറിച്ച്​ അറിഞ്ഞി​േട്ടയില്ലെന്നായിരുന്നു അവരുടെ മറുപടി. ഇന്‍റർനാഷനൽ ഒളിമ്പിക് കമ്മിറ്റി ഇതുവരെ അത്തരം മെഡലുകളൊന്നും അവതരിപ്പിച്ചിട്ടില്ലെന്ന് വ്യാജവാർത്തകളെ പൊളിച്ചടക്കുന്ന വെബ്​സൈറ്റുകൾ സ്​ഥിരീകരിച്ചു. ചില ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ മാത്രമാണ്​ ഈ മെഡൽ കാണാനായത്​. അവരും ഒളിമ്പിക് കമ്മിറ്റിയും തമ്മിൽ ഒരുബന്ധവുമില്ലെന്ന്​ പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഗതി പണിപാളിയെന്ന്​ അറിഞ്ഞതോടെ ഐ.ഒ.എ പ്രസിഡന്‍റ്​ ഡോ. ബത്ര പോസ്റ്റ്​ പിൻവലിച്ച്​ തടിതപ്പി. പക്ഷേ, ഇതിനകം തന്നെ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിൽ വൈറലായിരുന്നു.

"ഇത് എനിക്ക് അയച്ചുതന്ന വ്യക്തിക്ക് അതിന്‍റെ ഉറവിടത്തെക്കുറിച്ച് അറിയാമോ എന്ന്​ എനിക്കറിയില്ല. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ഞാൻ അത് നീക്കംചെയ്യാം. ഈ മെഡൽ വാർത്തയുമായി ഐ‌.ഒ.എ‌യ്ക്ക് ഒരു ബന്ധവുമില്ല" -ഡോ. ബത്ര മാധ്യമങ്ങളോട്​ പറഞ്ഞു. ഒളിമ്പിക്സ് വെബ്‌സൈറ്റിൽ സന്നദ്ധപ്രവർത്തകർക്ക് നൽകുന്ന ഇനങ്ങളുടെ ലിസ്റ്റിലും ഈ 'സ്വയംസേവക മെഡൽ' ഇല്ല.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokyo OlympicsVolunteerFact-Check
News Summary - Fact-check: Medal inscribed with ‘swayamsevak’ to be given to Tokyo Olympic volunteers?
Next Story