Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപ്രഥമ കേരള ഗെയിംസ്:...

പ്രഥമ കേരള ഗെയിംസ്: തിരുവനന്തപുരം ചാമ്പ്യന്മാർ

text_fields
bookmark_border
പ്രഥമ കേരള ഗെയിംസ്: തിരുവനന്തപുരം ചാമ്പ്യന്മാർ
cancel
camera_alt

കേ​ര​ള ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം എ​ൽ.​എ​ൻ.​സി.​പി.​ഇ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വ​നി​ത വി​ഭാ​ഗം റ​ഗ്ബി​യി​ൽ സ്വ​ർ​ണം നേ​ടി​യ തി​രു​വ​ന​ന്ത​പു​രം ടീം

Listen to this Article

തി​രു​വ​ന​ന്ത​പു​രം: പ്ര​ഥ​മ കേ​ര​ള ഗെ​യിം​സി​ൽ ച​രി​ത്ര​മെ​ഴു​തി ത​ല​സ്ഥാ​നം. 12 ദി​ന​രാ​ത്ര​ങ്ങ​ൾ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ന്ന മ​ത്സ​ര​വേ​ദി​ക​ളി​ൽ​നി​ന്ന് 69 സ്വ​ർ​ണ​മ​ട​ക്കം 166 മെ​ഡ​ലു​ക​ൾ നേ​ടി​യാ​ണ് ആ​തി​ഥേ​യ​ർ വി​ജ​യ​കി​രീ​ടം ചൂ​ടി​യ​ത്. 32 സ്വ​ർ​ണ​മ​ട​ക്കം 91 മെ​ഡ​ലു​ക​ളു​മാ​യി എ​റ​ണാ​കു​ള​വും 59 മെ​ഡ​ലു​ക​ളു​മാ​യി തൃ​ശൂ​രും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി.

മേ​ള​ക്ക് ഇ​ന്ന് കൊ​ടി​യി​റ​ങ്ങും. വൈ​കീ​ട്ട് ആ​റി​ന് നി​ശാ​ഗ​ന്ധി​യി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ വി​ജ​യി​ക​ള്‍ക്ക് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ക്കും. മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​കും.

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്നി​രു​ന്ന ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ കോ​ഴി​ക്കോ​ട് ചാ​മ്പ്യ​ന്മാ​രാ​യി. പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ തൃ​ശൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കോ​ഴി​ക്കോ​ട് കി​രീ​ടം നേ​ടി​യ​ത്. മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ച​തി​നെ​തു​ട​ര്‍ന്ന് ഷൂ​ട്ടൗ​ട്ടി​ലൂ​ടെ വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ചു ഗോ​ൾ നേ​ടി​യ മ​ല​പ്പു​റ​ത്തി​ന്‍റെ മു​ഹ​മ്മ​ദ് അ​ന്‍ജ​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ലെ ടോ​പ് സ്‌​കോ​റ​ര്‍. പ​ത്ത​നം​തി​ട്ട​യു​ടെ പ്ര​ണ​വാ​ണ് മി​ക​ച്ച ഗോ​ള്‍കീ​പ്പ​ര്‍. തൃ​ശൂ​രി​ന്‍റെ പ്ര​തി​രോ​ധ​താ​രം അ​ഹ​മ്മ​ദ് സ്വ​ബീ​ഹ് മി​ക​ച്ച ഡി​ഫ​ന്‍ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തൃ​ശൂ​രി​ന്‍റെ ഇ.​കെ. ഹാ​രി​സാ​ണ് മി​ക​ച്ച മി​ഡ്ഫീ​ല്‍ഡ​ര്‍. ടൂ​ര്‍ണ​മെ​ന്‍റി​ലെ ഏ​റ്റ​വും മി​ക​ച്ച മു​ന്നേ​റ്റ​നി​ര ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്‌​കാ​രം കോ​ഴി​ക്കോ​ടി​ന്‍റെ ജ​സീ​ല്‍ സ്വ​ന്ത​മാ​ക്കി. കാ​സ​ർ​കോ​ടി​നെ ഒ​ന്നി​നെ​തി​രെ നാ​ല്​ ഗോ​ളു​ക​ള്‍ക്ക്​ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ല​പ്പു​റം ടൂ​ര്‍ണ​മെ​ന്‍റി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. ജൂ​ഡോ മ​ത്സ​ര​ങ്ങ​ളി​ൽ തൃ​ശൂ​ര്‍ ജി​ല്ല ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍. ഏ​ഴ് സ്വ​ര്‍ണ​വും ഒ​രു വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വും ഉ​ള്‍പ്പ​ടെ 14 മെ​ഡ​ലു​ക​ള്‍ നേ​ടി​യാ​ണ് തൃ​ശൂ​ര്‍ കി​രീ​ടം നേ​ടി​യ​ത്.

ര​ണ്ട് സ്വ​ര്‍ണ​വും നാ​ല് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും ഉ​ള്‍പ്പ​ടെ ഒ​മ്പ​ത് മെ​ഡ​ലു​ക​ൾ നേ​ടി​യ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. കോ​ഴി​ക്കോ​ട് ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. ആ​ര്‍ച്ച​റി മ​ത്സ​ര​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍. മൂ​ന്ന് സ്വ​ര്‍ണ​വും ര​ണ്ട് വെ​ള്ളി​യും ഉ​ൾ​പ്പെ​ടെ അ​ഞ്ച് മെ​ഡ​ലു​ക​ള്‍ നേ​ടി​യാ​ണ് ക​ണ്ണൂ​ര്‍ ജി​ല്ല ആ​ര്‍ച്ച​റി മ​ത്സ​ര​ത്തി​ല്‍ കി​രീ​ടം നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ര​ണ്ടു സ്വ​ര്‍ണ​വും ഒ​രു വെ​ങ്ക​ല​വും ഉ​ള്‍പ്പ​ടെ മൂ​ന്ന് മെ​ഡ​ലു​ക​ള്‍ നേ​ടി​യ തൃ​ശൂ​ര്‍ ജി​ല്ല ര​ണ്ടാം സ്ഥാ​നം നേ​ടി. ഒ​രു സ്വ​ര്‍ണ​വും ഒ​രു വെ​ള്ളി​യും നേ​ടി​യ വ​യ​നാ​ട് ജി​ല്ല ര​ണ്ടു മെ​ഡ​ലോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala games
News Summary - trivandrum champions in first kerala games
Next Story