Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒളിമ്പിക്​സ്​ ട്രാക്കിൽ സാമ്പ്​ൾ പോരാട്ടമൊരുക്കി ജപ്പാൻ
cancel
Homechevron_rightSportschevron_rightEventschevron_rightഒളിമ്പിക്​സ്​...

ഒളിമ്പിക്​സ്​ ട്രാക്കിൽ സാമ്പ്​ൾ പോരാട്ടമൊരുക്കി ജപ്പാൻ

text_fields
bookmark_border

ടോക്യോ: ജപ്പാൻ ഒളിമ്പിക്​സിന്​​ വേദിയാവേണ്ട മണ്ണിൽ സാമ്പ്​ൾ പോരാട്ടമൊരുക്കി ആതിഥേയർ. ഒളിമ്പിക്​സി​െൻറ മുഖ്യവേദിയായി ഒരുങ്ങിയ ടോക്യോ നാഷനൽ സ്​റ്റേഡിയത്തിൽ ഞായറാഴ്​ച അര​േങ്ങറിയത്​ ​േ​ഗാൾഡൻ ഗ്രാൻഡ്​പ്രീ മത്സരങ്ങൾ. ​ജപ്പാനിലെ പ്രധാന അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പായ ഗോൾഡൻ ഗ്രാൻഡ്​പ്രീയുടെ 10ാം വർഷിക പോരാട്ടമായിരുന്നു ഇത്​. ഒളിമ്പിക്​സി​െൻറ മുന്നോടിയായി ജപ്പാൻ താരങ്ങൾക്ക്​ പ്രകടനം ​വിലയിരുത്താനുള്ള മത്സരമായി മേയ്​ 10നായിരുന്നു നേരത്തേ ഷെഡ്യൂൾ ചെയ്​തത്​.

എന്നാൽ, കോവിഡ്​ കാരണം എല്ലാം തകിടം മറിഞ്ഞ​േതാടെ ഗോൾഡൻ ഗ്രാൻഡ്​പ്രീയും മാറ്റിവെച്ചു. ഒളിമ്പിക്​സ്​ 2021ലേക്ക്​ മാറ്റിയെങ്കിലും ഒളിമ്പിക്​സ്​ വേദിയെ ടെസ്​റ്റ്​ ചെയ്യാനായി ഗോൾഡൻ ഗ്രാൻഡ്​പ്രീ നടത്താൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. സാധാരണ ലോകോത്തര താരങ്ങളാണ്​ പ​െങ്കടുക്കാറെങ്കിലും ഇക്കുറി ജപ്പാ​െൻറതന്നെ മുൻനിര അത്​ലറ്റുകൾ മാത്രമായി മാറി.

കാണികൾ​ക്ക്​ പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ, മത്സരങ്ങൾക്ക്​ ടി.വി സംപ്രേഷണമൊരുക്കിരുന്നു. ഗാലറിയിൽ കൂറ്റൻ സ്​ക്രീൻ വ​ഴി കാഴ്​ചക്കാരെയും എത്തിച്ചു.ഒളിമ്പിക്​സ്​ ട്രാക്കി​െൻറ ഗു​ണമേന്മയും മികവും പരിശോധിക്കാനുള്ള അവസരമായെന്നാണ്​ ജപ്പാൻ അത്​ലറ്റിക്​സ്​ പ്രതിനിധികളുടെ പക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tokyo olympics​Covid 19
Next Story