സംസ്ഥാന യോഗ ഒളിമ്പ്യാഡ് 21, 22 തീയതികളിൽ തിരുവനന്തപുരത്ത്
text_fieldsതിരുനന്തപുരം : എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന യോഗാ ഒളിമ്പ്യാഡ് 21,22 തീയതികളിൽ തിരുവനന്തപുരം ഗവ.ജി.വിരാജ സ്പോർട്സ് സ്കൂളിൽ നടക്കും. 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 224 യോഗ പ്രതിഭകളാണ് സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ മാറ്റുരക്കുന്നത്.
രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് അപ്പർ പ്രൈമറി തലവും (ആറ്-എട്ട് ക്ലാസുകൾ) സെക്കൻഡറി തലവും (ഒമ്പത്-10 ക്ലാസുകൾ). ഓരോ തലത്തിലുമായി നാല് വീതം ആൺകുട്ടികളെയും നാലു വീതം പെൺകുട്ടികളെയും സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കും.(ആകെ 16 കുട്ടികൾ).
2023 ജൂൺ 18 മുതൽ 21 വരെ ന്യൂഡൽഹിയിൽ വച്ച് നടക്കുന്ന ദേശീയ യോഗാ ഒളിമ്പ്യാഡിൽ കേരള ടീം പങ്കെടുക്കും. 2022ലെ ദേശീയ യോഗ ഒളിമ്പ്യാഡിൽ രണ്ട് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയ കേരളം ദേശീയതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയിരുന്നു. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ, അന്തർദേശീയ പാനൽ റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.ഗവ.ജി.വി.രാജ സ്പോർട്സ് സ്കൂളിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന രണ്ട് വേദികളിലാണ് ഈ മത്സരങ്ങൾ നടക്കുന്നത്.