Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസംസ്ഥാന മാസ്റ്റേഴ്സ്...

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്; എറണാകുളം ജേതാക്കൾ

text_fields
bookmark_border
സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്; എറണാകുളം ജേതാക്കൾ
cancel
camera_alt

സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി​യ എ​റ​ണാ​കു​ളം ടീം

Listen to this Article

തേഞ്ഞിപ്പലം: കേരള അത്ലറ്റിക്‌സ് അസോസിയേഷൻ നടത്തിയ പ്രഥമ സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിന് കിരീടം. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലെ മത്സരങ്ങളിൽ 368 പോയന്റ് നേടിയാണ് എറണാകുളം ഒന്നാമതെത്തിയത്.

39 സ്വർണവും 47 വെള്ളിയും 21 വെങ്കലവും എറണാകുളം സ്വന്തമാക്കി. 43 സ്വർണവും 28 വെള്ളിയും 16 വെങ്കലവുമായി 325 പോയന്റ് നേടി കണ്ണൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 24 സ്വർണവും 22 വെള്ളിയും 16 വെങ്കലവുമായി 222 പോയന്റ് നേടി തൃശൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

173 പോയന്റ് നേടി പാലക്കാടും 120 പോയന്റ് നേടി വയനാടും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. കാലിക്കറ്റ് സര്‍വകലാശാല കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ ട്രോഫികള്‍ സമ്മാനിച്ചു. കേരള അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി വി.ഐ. ബാബു, വൈസ് പ്രസിഡന്റ് വി.കെ തങ്കച്ചന്‍, ട്രഷറര്‍ എം. രാമചന്ദ്രന്‍, സെക്രട്ടറിമാരായ കെ. രവീന്ദ്രന്‍, കെ. രാമചന്ദ്രന്‍, പി.ജെ. ജയമോന്‍ എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsState Masters Athletics Championship
News Summary - State Masters Athletics Championship; Ernakulam winners
Next Story