Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസിൽ ശ്രീശങ്കറിന്‌ വെള്ളി; നാലാം റൗണ്ടിൽ വില്ലനായി പരിക്ക്

text_fields
bookmark_border
M. Sreeshankar
cancel
camera_alt

എം. ശ്രീശങ്കർ

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ലോങ് ജംപിൽ ഇന്ത്യയുടെ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി മെഡൽ. ചൈനയുടെ ഷി യുഹാവോ 8.17 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ, അവസാന നിമിഷം വരെ കടുത്ത പോരാട്ടം കാഴ്ചവെച്ച ശ്രീശങ്കർ നാലാം റൗണ്ടിൽ പരിക്കേറ്റതോടെ മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു.

ഒന്നാം റൗണ്ടിൽ 7.91 മീറ്റർ ചാടിയ ശ്രീശങ്കർ രണ്ടാം റൗണ്ടോടെ ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തി. രണ്ടാം റൗണ്ടിലെ പ്രകടനത്തിൽ 8.07 മീറ്റർ ജംപ് ചെയ്ത് സ്വർണ പ്രതീക്ഷ നിലനിർത്താൻ താരത്തിന് സാധിച്ചു. എന്നാൽ മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ 7.56 മീറ്റർ മാത്രമേ താരത്തിന് ജംപ് ചെയ്യാൻ സാധിച്ചൊള്ളൂ. തുടർന്ന് ശക്തമായ തിരിച്ചുവരവിനൊരുങ്ങിയ ശ്രീശങ്കറിന്‌ നാലാം റൗണ്ടിൽ പരിക്കേറ്റു. ഇതോടെ മത്സരത്തിൽ നിന്നും ശ്രീശങ്കർ പിന്മാറിയതായി കുടുംബം സ്ഥിരീകരിച്ചു. അവസാന രണ്ട് റൗണ്ടിൽ മകൻ മത്സരിക്കില്ലെന്ന് ശ്രീശങ്കറിന്റെ അച്ഛൻ വ്യക്തമാക്കി.

ഇതോടെ ചൈനയുടെ ഷി യുഹാവോ സ്വർണമെഡൽ സ്വന്തമാക്കി. 8.17 മീറ്റർ ചാടിയാണ് യുഹാവോ സ്വർണം നേടിയത്. മൂന്നാം സ്ഥാനത്ത് ഉസ്ബെകിസ്താൻ താരം അൻവർ അൻവറോവ് വെങ്കലം കരസ്ഥമാക്കി. 8.06 ജംപ് ചെയ്താണ് താരം മൂന്നാം സ്ഥാനം നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sreeshankar wins silver at Asian Games
Next Story