Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസ്പോർട്സ് കൗൺസിലിന്റെ...

സ്പോർട്സ് കൗൺസിലിന്റെ സമ്മർ കോച്ചിങ് ക്യാമ്പ് ഏപ്രിൽ മൂന്ന് മുതൽ

text_fields
bookmark_border
സ്പോർട്സ് കൗൺസിലിന്റെ സമ്മർ കോച്ചിങ് ക്യാമ്പ് ഏപ്രിൽ മൂന്ന് മുതൽ
cancel

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ കായിക ഇനങ്ങളിൽ 2023 ഏപ്രിൽ മൂന്ന് മുതൽ മെയ് 20 വരെ സമ്മർ കോച്ചിങ് ക്യാമ്പ് നടത്തും. സ്പോർട്സ് കൗൺസിൽ നേരിട്ടു നടത്തുന്ന ക്യാമ്പിൽ ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ, വോളിബോൾ അത്ലറ്റിക്സ്, കരാട്ടെ, ഹാൻഡ് ബോൾ, ജിംനാസ്റ്റിക്സ്, ക്രിക്കറ്റ്, ഫെൻസിങ്, റസിലിംഗ്, ബോക്സിംഗ് എന്നിവ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും ബാഡ്മിൻറൺ ശംഖുമുഖം ഇൻഡോർ സ്റ്റേഡിയത്തിലുമായിരിക്കും.

എട്ടു വയസ്സ് മുതൽ 17 വരെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകുന്നതാണ്. വിശദ വിവരങ്ങൾക്ക് 0471-2330167,2331546 എന്ന ടെലഫോൺ നമ്പറിൽ ബന്ധപ്പെടാം.

Show Full Article
TAGS:sports council keralaummer coaching camp
News Summary - Sports Council's summer coaching camp from April 3
Next Story