Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനന്ത ദൂരം കുതിപ്പ്; മധുരം മലയാളപ്പുറം

text_fields
bookmark_border
അനന്ത ദൂരം കുതിപ്പ്; മധുരം മലയാളപ്പുറം
cancel

കോഴിക്കോട്: ഐക്യകേരളത്തിന് ഇന്ന് 70 വയസ്സിന്റെ കൗമാരം. മലയാള മണ്ണിന്റെ കുതിപ്പിന് കരുത്തുകൂട്ടി കേരളപ്പിറവി ദിനത്തലേന്ന് 68ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് കൊടിയിറങ്ങിയപ്പോൾ ട്രാക്കിലും ഫീൽഡിലും നീന്തൽക്കുളത്തിലും ഗെയിംസ് വേദികളിലും കൗമാര പ്രതിഭകൾ പുതുചരിത്രമെഴുതി. ഓവറോൾ ചാമ്പ്യന്മാരായി തിരുവനന്തപുരം ഒരിക്കൽകൂടി സ്വർണക്കപ്പിന് ഉടമകളായപ്പോൾ ഗ്ലാമർ ഇനമായ അത്‍ലറ്റിക്സിൽ മലപ്പുറം ഹാട്രിക് കിരീടം ചൂടി.

തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യൻ സ്കൂളായി മലപ്പുറം ജില്ലയിലെ കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് 19 വീതം സ്വർണവും വെങ്കലവും 23 വെള്ളിയും നേടി 204.3 പോയന്റോടെയാണ് മലപ്പുറത്തിന്റെ അത്‍ലറ്റിക്സ് കിരീടധാരണം. രണ്ടാം സ്ഥാനത്തുള്ള പാലക്കാട് 14 സ്വർണവും 18 വെള്ളിയും 16 വെങ്കലവുമായി 161.5 പോയന്റാണ് സ്വന്തമാക്കിയത്. ആലപ്പുഴ അതിശയിപ്പിക്കുന്ന മുന്നേറ്റത്തിലൂടെ 10 സ്വർണവും ഒമ്പത് വെള്ളിയും 12 വെങ്കലവും നേടി 109 പോയന്റുമായി മൂന്നാമതെത്തി.

ചാത്തമംഗലം എൻ.ഐ.ടി സിന്തറ്റിക് ട്രാക് വേദിയായ അത്‍ലറ്റിക് മീറ്റിന്റെ ആദ്യദിനം മാത്രം നേരിയ വ്യത്യാസത്തിൽ മുന്നിലായിരുന്നു പാലക്കാട്. രണ്ടാംനാൾ ഒന്നിലേക്ക് കയറിയ മലപ്പുറം വ്യക്തമായ ലീഡോടെ കിരീടക്കുതിപ്പ് തുടർന്നു.

കടകശ്ശേരി ഐഡിയൽ, തിരൂർ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്കൂളുകളാണ് ജില്ലക്ക് ഇന്ധനമായത്. എട്ട് സ്വർണവും 10 വെള്ളിയും ആറ് വെങ്കലവുമടക്കം 75.3 പോയന്റാണ് ഐഡിയലിനുള്ളത്. പാലക്കാട് വി.എം.എച്ച്.എസ് വടവന്നൂരും ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസും 34 വീതം പോയന്റുമായി രണ്ടാംസ്ഥാനം പങ്കിട്ടു. തിരുവനന്തപുരം ജി.വി. രാജയാണ് (85.3) മികച്ച സ്പോർട്സ് സ്കൂൾ. ഇക്കുറി ആറ് മീറ്റ് റെക്കോഡുകൾ മാത്രമാണ് പിറന്നത്. കഴിഞ്ഞ തവണ 16 റെക്കോഡുകളുണ്ടായിരുന്നു.

അതേസമയം, തുടർച്ചയായ മൂന്നാം ഓവറോൾ കിരീടനേട്ടത്തിൽ തിരുവനന്തപുരത്തിന്റെ സമ്പാദ്യം 2012.3 പോയന്റാണ്. 227 സ്വർണവും 160 വെള്ളിയും 171 വെങ്കലവുമാണ് തലസ്ഥാന ജില്ല സ്വന്തമാക്കിയത്. അത്‍ലറ്റിക്സിൽ 96.3ഉം അക്വാറ്റിക്സിൽ 606 ഉം ഗെയിംസിൽ 1310ഉം പോയന്റ് നേടി. ഗെയിംസിലും അക്വാറ്റിക്സിലും തിരുവനന്തപുരമാണ് ജേതാക്കൾ. ഓവറോൾ പോയന്റ് പട്ടികയിൽ തൃശൂരും (965.3) മലപ്പുറവും (923.3) രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - School Sports Meet: Thiruvananthapuram overall champions, Malappuram athletics hat-trick
Next Story