Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ കായികമേള; അഞ്ചിൽ ഐഡിയൽ പഞ്ച്

text_fields
bookmark_border
സ്കൂൾ കായികമേള; അഞ്ചിൽ ഐഡിയൽ പഞ്ച്
cancel
camera_alt

സ്കൂൾ വിഭാഗം ചാമ്പ്യന്മാരായ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി ടീം അംഗങ്ങൾ

കോഴിക്കോട്: കോവിഡ് മുടക്കിയ 2020ലെയും ’21ലെയും കായികമേളകൾക്കുശേഷം 2022 ലാണ് കൗമാര കായിക കേരളം തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. പാലക്കാടൻ വാഴ്ച കണ്ട മീറ്റിൽ പക്ഷേ, ചാമ്പ്യൻ സ്കൂളിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ എല്ലാവരും അതിശയിച്ചു. മലപ്പുറത്തെ ഐഡിയൽ സ്കൂൾ കടകശ്ശേരി. രംഗപ്രവേശം ചെയ്തിട്ട് രണ്ട് പതിറ്റാണ്ട് തികയാത്തൊരു സ്വകാര്യ വിദ്യാലയം സർവകാല പ്രതാപികളായ വമ്പന്മാരെയെല്ലാം മലർത്തിയടിച്ച് സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായിരിക്കുന്നു.

കേട്ടവർക്ക് അതൊരു അതിശയ വാർത്തയായിരുന്നു. എന്നാൽ, ഐഡിയലിന് കാലങ്ങളായി അവരൊഴുക്കിയ വിയർപ്പിനുള്ള പ്രതിഫലവും. തുടർച്ചയായ അഞ്ചാം തവണയും ഐഡിയൽ ചാമ്പ്യന്മാരായി. എട്ട് സ്വർണവും പത്ത് വെള്ളിയും ആറ് വെങ്കലവും സ്വന്തമാക്കിയവർ 75.3 പോയന്റാണ് ചാമ്പ്യൻ ജില്ലയായ മലപ്പുറത്തിന്റെ അക്കൗണ്ടിൽ എഴുതിച്ചേർത്തത്. എടപ്പാൾ ഉപജില്ലയുടെ പ്രതിനിധികളായ കടകശ്ശേരി ഐഡിയൽ ഇ.എച്ച്. എസ്.എസിൽ സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്നത് 2007ലാണ്. തൊട്ടെടുത്തവർഷം സംസ്ഥാന മീറ്റിൽ രണ്ട് വെള്ളി മെഡലുകളുമായി വരവറിയിച്ചു.

2015ൽ കോഴിക്കോടുവെച്ച് നടന്ന സംസ്ഥാന കായികമേളയിൽ അഞ്ച് വെള്ളിയും ആറ് വെങ്കലവും നേടിയ ഐഡിയൽ ആദ്യ പത്തിലെത്തി. 2016ൽ അഞ്ച് സ്വർണവും മൂന്ന് വെള്ളിയുമടക്കം 38 പോയന്റുമായി ആറാം സ്ഥാനം. കോവിഡിന് ശേഷമുള്ള ആദ്യ കായികമേളയോടെ വിജയത്തിടമ്പ് ഏറ്റുവാങ്ങിയ ഐഡിയൽ പിന്നീടത് കൈമാറാൻ കൊടുത്തില്ല. 2022ൽ തലസ്ഥാനത്തുനിന്ന് ജയം കൈപ്പിടിയിലൊതുക്കിയവർ 2023ൽ കുന്നംകുളത്തും വിട്ടുകൊടുത്തില്ല. 2024ൽ കൊച്ചിയാണ് ഐഡിയലിന്റെ ഹാട്രിക്ക് വിജയത്തിന് സാക്ഷിയായത്. കഴിഞ്ഞതവണ തങ്ങളുടെ അപ്രമാദിത്വത്തിന് തുടക്കമിട്ട അനന്തപുരിയിൽ നാലാം പട്ടാഭിഷേകം.

ഇത്തവണ അയൽ ജില്ലയായ കോഴിക്കോട് ആതിഥേയരായപ്പോഴും പതിവിന് മാറ്റങ്ങളൊന്നും സംഭവിച്ചില്ല. 45 കുട്ടികളുമായി പോരാട്ടത്തി നിറങ്ങിയവർ വീണ്ടും കായികകേരളത്തിന്റെ തലപ്പത്ത്. കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തിൽ ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, കെ.പി. അഖിൽ, അസിസ്റ്റന്റ് കോച്ചുമാരായ ഇ. തസ്നി, ഹാരിസ് റഹ്മാൻ എന്നിവരടങ്ങുന്ന പരിശീലക സംഘമാണ് ഈ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - School sports festival; Ideal punch in five
Next Story