കോടതിയുടെ കനിവിൽ പോളണ്ടിലെ ജംപിങ് പിറ്റിലിറങ്ങിയ സമീഹക്ക് ഏഴാം സ്ഥാനം
text_fieldsസമീഹ പർവീൺ
നാഗർകോവിൽ: പോളണ്ടിലെ ലോക ബധിര അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പ് ഇനത്തിൽ മത്സരിച്ച സമീഹ പർവീണിന് ഏഴാം സ്ഥാനം. യോഗ്യത റൗണ്ടിൽ വിജയിച്ചിട്ടും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തഴഞ്ഞതോടെ മദ്രാസ് ഹൈകോടതിയുടെ ഉത്തരവിന്‍റെ ബലത്തിലാണ് സമീഹ മത്സരിക്കാൻ പോളണ്ടിലേക്ക് പറന്നത്.
പോളണ്ടിലെ ലുബ്ലിനിൽ ആഗസ്റ്റ് 23 മുതൽ 28 വരെയായിരുന്നു ചാമ്പ്യൻഷിപ്. വെള്ളിയാഴ്ച നടന്ന ലോങ്ജമ്പ് മത്സരത്തിൽ പങ്കെടുത്ത 16 പേരിൽ ഏഴാമതെത്തിയതോടെ വരാനിരിക്കുന്ന പാരാലിമ്പിക്സിന് നേരിട്ട് യോഗ്യത നേടി സമീഹ കരുത്ത് തെളിയിച്ചു. 4.98 മീറ്റർ ദൂരമാണ് സമീഹ പോളണ്ടിൽ താണ്ടിയത്.
സമീഹയുടെ സ്വന്തം സ്ഥലമായ കന്യാകുമാരി ജില്ലയിലെ കായാലുമൂട്ടിൽ മത്സരം നേരിട്ട് കാണാൻ പ്രത്യേകം ഒരുക്കിയിരുന്ന സ്ഥലത്ത് വൻ ജനാവലി എത്തിയിരുന്നു. ഏഴാം സ്ഥാനം കരസ്ഥമാക്കിയ സമീഹയ്ക്ക് അനുമോദനങ്ങൾ നേർന്ന് അവർ ആഹ്ളാദം പങ്കുവെച്ചു. കടയാലുമൂട് സ്വദേശി മുജീബ്-സലാമത്ത് ദമ്പതികളുടെ മകളാണ് സമീഹ പർവീൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

