ഉന്നതവിജയം നേടിയ വിദ്യാർഥിനികളെ അനുമോദിച്ച് ശൈഖ ജവാഹർ
text_fieldsഉന്നതവിജയം നേടിയ ഹൈസ്കൂൾ വിദ്യാർഥിനികളെ അമീറിന്റെ പത്നി ശൈഖ ജവാഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനി അനുമോദിച്ചപ്പോൾ
ദോഹ: ഹൈസ്കൂൾ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥിനികൾക്ക് അമീറിന്റെ പത്നി ശൈഖ ജവാഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയുടെ അനുമോദനം. ലുസൈൽ പാലസിൽ സംഘടിപ്പിച്ച പ്രതേക ചടങ്ങിലാണ് ശൈഖ ജവാഹർ വിദ്യാർഥിനികളെ സ്വീകരിച്ച് ആദരിച്ചത്. വിദ്യാർഥികളുടെ ഉയർന്ന അക്കാദമിക് മികവിനെ ശൈഖ ജവാഹർ ചടങ്ങിൽ പ്രശംസിച്ചു.
കുട്ടികളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും പിന്തുണയെയും പരിശ്രമങ്ങളെയും അവർ പ്രത്യേകം അഭിനന്ദിച്ചു. വിദ്യാർഥികൾക്ക് മികച്ച ഭാവി ആശംസിച്ച അവർ, ആത്മാർത്ഥതയോടും സത്യസന്ധതയോടും കൂടി തുടർന്നും പ്രവർത്തിക്കാനും ഉന്നത നിലവാരം പുലർത്തി സമൂഹത്തിന് സംഭാവനകൾ നൽകാനും ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ -ഉന്നതവിദ്യാഭ്യാസ മന്ത്രി ലുൽവ അൽ ഖാതറും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

