Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോലീസ് ശരീരസൗന്ദര്യമത്സരങ്ങൾ ശനിയാഴ്ച ഗാന്ധിപാര്‍ക്കില്‍

text_fields
bookmark_border
പോലീസ് ശരീരസൗന്ദര്യമത്സരങ്ങൾ ശനിയാഴ്ച ഗാന്ധിപാര്‍ക്കില്‍
cancel

തിരുവനന്തപുരം: കേരള പോലീസിന്‍റെ ശരീരസൗന്ദര്യമത്സരങ്ങള്‍ ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് മിസ്റ്റര്‍ കേരള പോലീസ് 2022 പട്ടം സമ്മാനിക്കും. പത്ത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

വൈകീട്ട് ആറിന് കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് മുഖ്യാതിഥിയായിരിക്കും. കലാംഗന്‍ സെന്‍ര്‍ ഫോര്‍ ഡാന്‍സ് ആന്‍റ് മ്യൂസിക് അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ നൃത്തം, മനു പൂജപ്പുരയുടെ മാജിക് ഷോ, നേഹാ പ്രദീപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, മന്ത്ര ഡാന്‍സ് ആന്‍റ് ഫിറ്റ്നെസ് സ്റ്റുഡിയോയുടെ ഫ്യൂഷന്‍ ഡാന്‍സ്, കേരളാ പോലീസ് വനിത ജിം ടീമിന്‍റെ തിരുവാതിര എന്നിവയും ഉണ്ടായിരിക്കും.

സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ ഫെയ്സ് ബുക്ക് പേജില്‍ പരിപാടിയുടെ തത്സമയ സംപ്രേഷണം കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police body beauty contests at Gandhi Park on Saturday
Next Story