Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightനാഷനൽ ഇന്റർ സ്റ്റേറ്റ്...

നാഷനൽ ഇന്റർ സ്റ്റേറ്റ് സീനിയർ അത് ലറ്റിക്സിന് ഇന്ന് തുടക്കം

text_fields
bookmark_border
നാഷനൽ ഇന്റർ സ്റ്റേറ്റ് സീനിയർ അത് ലറ്റിക്സിന് ഇന്ന് തുടക്കം
cancel
Listen to this Article

ചെ​ന്നൈ: കോമൺവെൽത്ത് ഗെയിംസ് യോഗ്യത ലക്ഷ്യമിട്ട് ഒ​ളി​മ്പ്യ​ന്മാ​രു​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന 61ാമ​ത് നാ​ഷ​ന​ൽ ഇ​ന്റ​ർ സ്റ്റേ​റ്റ് സീ​നി​യ​ർ അ​ത് ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ ജൂ​ൺ 14 വ​രെ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ദേ​ശീ​യ റെ​ക്കോ​ഡ് ജേ​താ​ക്ക​ളാ​യ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​ർ (ലോ​ങ് ജ​മ്പ്), ജ്യോ​തി യാ​രാ​ജി (100 മീ. ​ഹ​ർ​ഡ്ൽ​സ്), അ​മി​യ കു​മാ​ർ മ​ല്ലി​ക്ക് (100 മീ.) ​തു​ട​ങ്ങി​യ​വ​ർ ഇ​റ​ങ്ങും.

ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണ ജേ​ത്രി സു​ധാ സി​ങ്ങും വെ​ങ്ക​ലം നേ​ടി​യ പ​രു​ൾ ചൗ​ധ​രി​യും ത​മ്മി​ലാ​വും വ​നി​ത 3000 മീ​റ്റ​ർ സ്റ്റീ​പ്ൾ ചേ​സി​ലെ പ്ര​ധാ​ന പോ​രാ​ട്ടം. സ്പ്രി​ന്റ് ഇ​ന​ങ്ങ​ളി​ലും തീ​പ്പാ​റും. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ ദ്യു​തി ച​ന്ദും ഹി​മാ​ദാ​സു​മു​ണ്ട്. 200ൽ ​ഹി​മ​ക്ക് പു​റ​മെ പ്രി‍യ മോ​ഹ​ൻ, ധ​ന​ല​ക്ഷ്മി ശേ​ഖ​ർ, ഐ​ശ്വ​ര്യ കൈ​ലാ​ശ് മി​ശ്ര തു​ട​ങ്ങി‍യ​വ​രും.

400 മീ​റ്റ​റി​ൽ രു​പാ​ലി ചൗ​ധ​രി​ക്ക് ധ​ന​ല​ക്ഷ്മി ഭീ​ഷ​ണി​യാ​വു​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം. പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​റി​ൽ ഒ​ളി​മ്പ്യ​ന്മാ​രാ​യ മു​ഹ​മ്മ​ദ് അ​ന​സ്, നോ​ഹ നി​ർ​മ​ൽ ടോം, ​അ​മോ​ജ് ജേ​ക്ക​ബ്, അ​രോ​ക്യ രാ​ജീ​വ് എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്. 100 മീ​റ്റ​റി​ൽ അ​മി​യ​കു​മാ​ർ മ​ല്ലി​ക്കി​ന് അം​ല​ന്ഡ ബൊ​ർ​ഗോ​ഹൈ​ൻ ക​ന​ത്ത ഭീ​ഷ​ണി​യാ​ണ്. ലോ​ങ് ജ​മ്പി​ൽ ശ്രീ​ശ​ങ്ക​റും ജെ​സ്വി​ൻ ആ​ൽ​ഡ്രി​നു​മാ​ണ് പ്ര​ധാ​നി​ക​ൾ. വ​നി​ത ലോ​ങ് ജ​മ്പി​ൽ അ​ണ്ട​ർ 20 ലോ​ക മീ​റ്റ് വെ​ള്ളി മെ​ഡ​ൽ ജേ​ത്രി ശൈ​ലി സി​ങ്ങാ​ണ് ഫേ​വ​റി​റ്റ്. അ​തേ​സ​മ​യം, ഒ​ളി​മ്പി​ക് ജാ​വ​ലി​ൻ ത്രോ ​സ്വ​ർ​ണ ജേ​താ​വ് നീ​ര​ജ് ചോ​പ്ര, 3000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ ചേ​സ് ദേ​ശീ​യ റെ​ക്കോ​ഡു​കാ​ര​ൻ അ​വി​നാ​ശ് സാ​ബ് ലേ ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Interstate Senior Athletics
News Summary - National Interstate Senior Athletics kicks off today
Next Story