Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ ഗെയിംസ്: ഔദ്യോഗിക ഗാനവും ഭാഗ്യ ചിഹ്നവും പുറത്തിറക്കി

text_fields
bookmark_border
ദേശീയ ഗെയിംസ്: ഔദ്യോഗിക ഗാനവും ഭാഗ്യ ചിഹ്നവും പുറത്തിറക്കി
cancel
camera_alt

ദേശീയ ഗെയിംസ് ഭാഗ്യചിഹ്നമായ സാവജ്

അഹ്മദാബാദ്: സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെ ഗുജറാത്തിലെ ആറ് നഗരങ്ങളിലായി നടക്കുന്ന ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഗാനവും ഭാഗ്യ ചിഹ്നവും പുറത്തിറക്കി.

ഗുജറാത്തി ഭാഷയിൽ സാവജ് എന്ന് പേരിട്ടിരിക്കുന്ന സിംഹമാണ് ഭാഗ്യചിഹ്നം. 'ഇന്ത്യ ഒന്നിക്കും ഇന്ത്യ ജയിക്കും' എന്ന ആശയമാണ് ഔദ്യോഗിക ഗാനം ഉൾക്കൊള്ളുന്നത്. ആലപിച്ചത് ബോളിവുഡ് ഗായകൻ സുഖ്‌വിന്ദർ സിങ്ങാണ്. അഹ്മദാബാദിലെ ട്രാൻസ്‌ സ്റ്റേഡിയത്തിലെ ഇ.കെ.എ അരീനയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭാഗ്യചിഹ്നം അനാച്ഛാദനം ചെയ്തു.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകൂർ, ഗുജറാത്ത് കായിക മന്ത്രി ശ്രീ ഹർഷ് സങ്‍വി, ഐ.ഒ.എ സെക്രട്ടറി ജനറൽ രാജീവ് മേത്ത ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കായിക താങ്ങളും ഒഫീഷ്യൽസും ഉൾപ്പെടെ 12,000ത്തിലധികം പേർ ഗെയിംസിന്റെ ഭാഗമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National Games: Official anthem released
Next Story