മീറ്റ് റെക്കോഡിനൊപ്പം ചാടി; റബീഹിന് സ്വർണം
text_fieldsടി.പി. മുഹമ്മദ് റബീഹ്: ജൂനിയര് വിഭാഗം ആണ്കുട്ടികളുടെ ഹൈജമ്പ്. സി.എച്ച്.എം.എച്ച്.എസ്.എസ്
പൂക്കൊളത്തൂര്
തേഞ്ഞിപ്പലം: ജൂനിയർ ബോയ്സ് ഹൈജമ്പിൽ പൂക്കൊളത്തൂര് സി.എച്ച്.എം.എച്ച്.എസ്.എസിലെ ടി.പി. മുഹമ്മദ് റബീഹിന് സ്വർണം. 1.93 മീറ്റർ ഉയരം ചാടി നിലവിലെ റെക്കോഡിനൊപ്പമാണ് റബീഹിന്റെ പ്രകടനം. 2017ൽ ഐഡിയൽ കടകശ്ശേരിയിലെ അബ്രിൻ ബാബു നേടിയ 1.93 മീറ്ററിന്റെ റെക്കോഡിനൊപ്പമാണ് റബീഹ് എത്തിയത്. ഈ മാസം കൊല്ലത്തു നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
1.96 മീറ്ററാണ് ചാടിയത്. ജില്ല കായികമേളയിലെ റെക്കോഡ് മറികടക്കാനുള്ള ശ്രമം ശനിയാഴ്ച തലനാരിഴക്കാണ് പരാജയപ്പെട്ടത്. പ്ലസ് വൺ വിദ്യാർഥിയായ റബീഹ് ഏഴാം ക്ലാസ് മുതൽ മീറ്റുകളിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വർഷംജൂനിയർ ബോയ്സ് ഹൈ ജമ്പിൽ ജില്ല കായിക മേളയിൽ സ്വർണവും സംസ്ഥാന മേളയിൽ വെള്ളിയും നേടിയിരുന്നു. 2025ൽ സംസ്ഥാന അത്ലറ്റിക് മീറ്റിൽ സ്വർണവും ദേശീയ അത്ലറ്റിക് മീറ്റിൽ വെങ്കലവും നേടിയിരുന്നു. മഞ്ചേരി പാലോട്ടിൽ കുണ്ടുകുളം അബൂബക്കറിന്റെയും ഷെരീഫയുടെയും മകനാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

