Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅ​ന്ത​ർ...

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല അ​ത്‍ല​റ്റി​ക് മീ​റ്റ്: സാ​ന്ദ്ര ബാ​ബു​വി​ന് സ്വ​ർ​ണം, സാ​ലി​ഹ​ക്ക് വെ​ങ്ക​ലം

text_fields
bookmark_border
അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല അ​ത്‍ല​റ്റി​ക് മീ​റ്റ്: സാ​ന്ദ്ര ബാ​ബു​വി​ന് സ്വ​ർ​ണം, സാ​ലി​ഹ​ക്ക് വെ​ങ്ക​ലം
cancel
camera_alt

സാ​ന്ദ്ര ബാ​ബു, സാ​ലി​ഹ

ഭു​വ​നേ​ശ്വ​ർ: 81ാമ​ത് അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല അ​ത്‍ല​റ്റി​ക് മീ​റ്റ് വ​നി​ത വി​ഭാ​ഗം ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക് സ്വ​ർ​ണ​വും വെ​ങ്ക​ല​വും. ട്രി​പ്ൾ ജം​പി​ൽ സാ​ന്ദ്ര ബാ​ബു​വാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 13.01 മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ടാ​യി​രു​ന്നു സാ​ന്ദ്ര​യു​ടെ സു​വ​ർ​ണ​നേ​ട്ടം. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ്​ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ് സാ​ന്ദ്ര. കാ​ലി​ക്ക​റ്റി​ന്റെ മീ​ര ഷി​ബു (12.83 മീ.) ​നാ​ലാ​മ​താ​യി.

ഹൈ​ജം​പി​ൽ കാ​ലി​ക്ക​റ്റി​ന്റെ ത​ന്നെ കെ.​എ​ച്ച്. സാ​ലി​ഹ വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി. 1.73 മീ​റ്റ​ർ ഉ​യ​രം മ​റി​ക​ട​ന്നാ​ണ് മ​നോ​ന്മ​ണി​യം സു​ന്ദ​രം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗ്രേ​സീ​ന മെ​ർ​ലി​​യു​ടെ​യും (1.84 മീ.) ​ഭാ​ര​തീ​ദാ​സ​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കെ​വി​ന അ​ശ്വി​നി​യു​ടെ​യും (1.76 മീ.) ​പി​റ​കി​ൽ സാ​ലി​ഹ മൂ​ന്നാ​മ​തെ​ത്തി​യ​ത്. കാ​ലി​ക്ക​റ്റി​ന്റെ മീ​ര ഷി​ബു (1.70 മീ.) ​അ​ഞ്ചാ​മ​താ​യി.

മീ​റ്റ് ര​ണ്ടു ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ 19 പോ​യ​ന്റു​മാ​യി പ​ഞ്ചാ​ബി സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് മു​ന്നി​ൽ. 17.5 പോ​യ​ന്റു​മാ​യി കാ​ലി​ക്ക​റ്റ് ര​ണ്ടാ​മ​തു​ണ്ട്. ഇ​ത്ത​വ​ണ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല അ​ത്‍ല​റ്റി​ക് മീ​റ്റ് പു​രു​ഷ, വ​നി​ത ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ വെ​വ്വേ​റെ​യാ​ണ് ന​ട​ക്കു​ന്ന​ത്. പു​രു​ഷ ചാ​മ്പ്യ​ൻ​ഷി​പ് നേ​ര​ത്തേ മം​ഗ​ളൂ​രു​വി​ൽ സ​മാ​പി​ച്ചി​രു​ന്നു. ഭു​വ​നേ​ശ്വ​റി​ലെ കെ.​ഐ.​ടി.​ടി സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് വ​നി​ത ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ആ​തി​ഥ്യം വ​ഹി​ക്കുന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandra BabuInter-University Athletic MeetSaliha
News Summary - Inter-University Athletic Meet: Sandra Babu wins gold, Saliha Bronze
Next Story