Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതകളുടെ 400 മീറ്റർ ഹർഡിസിൽ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം; പിടി ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോഡ് മറികടന്നു

text_fields
bookmark_border
പ്രകടനം ഉഷയെ സാക്ഷിയാക്കി
വനിതകളുടെ 400 മീറ്റർ ഹർഡിസിൽ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം; പിടി ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോഡ് മറികടന്നു
cancel

നഗോയ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ വനിതകളുടെ ഹർഡിൽസിൽ വെങ്കല നേട്ടത്തോടെ ചരിത്രം കുറിച്ച് ഇന്ത്യയുടെ വിത്യ രാംരാജ്. 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വിത്യ മൂന്നാമതെത്തിയത്.

ദേശീയ റെക്കോഡ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. മലയാളിതാരം പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോഡ് ഇതോടെ പഴങ്കഥയായി. 400 മീറ്റർ ഹർഡിൽസിൽ 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ഉഷ കുറിച്ച സമയമാണ് വിദ്യ മറികടന്നത്. 55.42 സെക്കൻഡാണ് പി.ടി. ഉഷ കുറിച്ച സമയം. യു.എ.ഇയുടെ മറിയം കരീം സ്വർണവും (54.31 സെക്കൻഡ്) കസാഖിസ്ഥാന്‍റെ അദെലിന സെംസ് (54.58 സെക്കൻഡ്) വെള്ളിയും നേടി. മലയാളി താരം അനു രാഘവൻ അഞ്ചാമത് ഫിനിഷ് ചെയ്തു.

2023 ഹാങ്ചൗവിലെ ഏഷ്യൻ ഗെയിംസിൽ വിദ്യ പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. അന്ന് ഹീറ്റ്സിലാണ് 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്തത്. ഇത്തവണ ഉഷയുടെ റെക്കോഡ് മറികടക്കാനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India's Vithya Ramraj wins bronze in the women's 400m hurdles
Next Story