Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉ​ദി​ച്ചു​യ​ർ​ന്നു, വ​ൻ​ക​ര മേ​ലെ

text_fields
bookmark_border
ജപ്പാൻ െഎ​ച്ചി ന​ഗോ​യ ഏ​ഷ്യ​ൻ ഗെ​യിം​സി​ന് പ്രൗ​ഢ​ഗം​ഭീ​ര തു​ട​ക്കം; ഞായറാഴ്ച​മു​ത​ൽ മെ​ഡ​ൽ പോ​രാ​ട്ട​ങ്ങ​ൾ
ഉ​ദി​ച്ചു​യ​ർ​ന്നു, വ​ൻ​ക​ര മേ​ലെ
cancel

ന​ഗോ​യ: നി​ർ​മി​ത ബു​ദ്ധി​യും ജ​പ്പാ​ന്റെ സ​ാ​​ങ്കേ​തി​ക ജ്ഞാ​ന​വും പൈ​തൃ​ക​വും എ​ല്ലാം ചേ​ർ​ന്ന രാ​ത്രി​യി​ൽ 20ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ന് തീ​ര​ന​ഗ​രി​യാ​യ ഐ​ച്ചി ന​ഗോ​യ​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര തു​ട​ക്കം. ഇ​നി​യു​ള്ള 16 നാ​ൾ, വ​ൻ​ക​ര​ക്ക് കാ​യി​കോ​ത്സം. ക​രു​ത്തും പ്ര​തി​ഭ​യും പോ​ർ​വീ​ര്യ​വും ഭാ​ഗ്യ​വു​മെ​ല്ലാം മാ​റ്റു​ര​ച്ചു​കൊ​ണ്ട് ഏ​ഷ്യാ വ​ൻ​ക​ര​യി​ലെ 45 രാ​ജ്യ​ങ്ങ​ളും, ഒ​ളി​മ്പി​ക് ക​മ്മി​റ്റി​ക്കു കീ​ഴി​ൽ അ​ഭ​യാ​ർ​ഥി ടീ​മും ട്രാ​ക്കി​ലും കോ​ർ​ട്ടി​ലും ഫീ​ൽ​ഡി​ലു​മാ​യി മാ​റ്റു​ര​ക്കും.

ശ​നി​യാ​ഴ്ച പ​ക​ൽ ഇ​ന്ത്യ​യി​ൽ സൂ​ര്യ​ൻ ന​ട്ടു​ച്ച​യി​ലെ​ത്തി​യ നേ​രം, ജ​പ്പാ​നി​ൽ അ​സ്ത​മ​യ​ത്തോ​ട​ടു​ത്തി​രു​ന്നു. ഉ​ദ്ഘാ​ട​ന വേ​ദി​യാ​യ മി​സു​ഹോ പാ​ർ​ക്ക് അ​ത്‍ല​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ലെ വി​ള​ക്കു​ക​ളെ​ല്ലാം അ​ണ​ച്ച്, മൈ​താ​ന​ത്തും ഗാ​ല​റി​യി​ലും ഇ​രു​ട്ട് നി​റ​ച്ചു​കൊ​ണ്ട് വ​ർ​ണ​വി​സ്മ​യ​ങ്ങ​ളോ​ടെ ഗെ​യിം​സി​ന് തി​രി​തെ​ളി​ഞ്ഞു.

ജ​പ്പാ​ൻ ച​ക്ര​വ​ർ​ത്തി ന​രു​ഹി​തോ​യാ​ണ് ഗെ​യിം​സി​ന്റെ തു​ട​ക്കം പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, ഏ​ഷ്യ​ൻ ഒ​ളി​മ്പി​ക് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ശൈ​ഖ് ജു​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി, അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ക്രി​സ്റ്റി കോ​വെ​ൻ​ട്രി ഉ​ൾ​​പ്പെ​ടെ അ​തി​ഥി​ക​ളും പ​​ങ്കെ​ടു​ത്തു.

45 രാ​ജ്യ​ങ്ങ​ളു​ടെ കാ​യി​ക താ​ര​ങ്ങ​ൾ ദേ​ശീ​യ പ​താ​ക​ക​ൾ​ക്കു കീ​ഴി​ൽ അ​ണി​നി​ര​ന്ന മാ​ർ​ച്ച് പാ​സ്റ്റോ​ടെ​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളു​ടെ തു​ട​ക്കം. 158 അം​ഗ​ങ്ങ​ളു​ള്ള ഇ​ന്ത്യ​ൻ സം​ഘ​ത്തെ ഒ​ളി​മ്പി​ക് ഷൂ​ട്ടി​ങ് മെ​ഡ​ൽ ജേ​താ​വ് മ​നു ഭാ​ക​റും, ക​ബ​ഡി താ​രം പ​വ​ൻ സെ​ഹ്റാ​വ​ത്തും ന​യി​ച്ചു. നേ​ര​ത്തേ നി​ശ്ച​യി​ച്ച ഷോ​ട്ട്പു​ട്ട് താ​രം തേ​ജീ​ന്ദ​ർ പാ​ൽ സി​ങ്ങി​ന്റെ സെ​റി​മോ​ണി​യി​ൽ കി​റ്റ് ​ല​ഭി​ക്കാ​ൻ വൈ​കി​യ​തോ​ടെ​യാ​ണ് പ​ക​ര​ക്കാ​ര​നാ​യി ക​ബ​ഡി താ​ര​ത്തെ പ​താ​​ക​യേ​ന്താ​ൻ വി​ളി​ച്ച​ത്.

മാ​ർ​ച്ച് പാ​സ്റ്റി​നു പി​ന്നാ​ലെ ‘ഹാ​ർ​മോ​ണി​ക് ഹാ​ർ​ട്ട് ബീ​റ്റ്’ എ​ന്ന പേ​രി​ൽ ജ​പ്പാ​ൻ ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന നൃ​ത്ത, സം​ഗീ​ത പ്ര​ക​ട​ന​ങ്ങ​ളോ​ടെ മേ​ള​ക്ക് കൊ​ടി​യേ​റി.രാ​ജ്യ​ത്തി​ന്റെ വി​വി​ധ ദി​ക്കു​ക​ളി​ൽ പ്ര​യാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ത്തി​യ ഗെ​യിം​സ് ദീ​പ​ശി​ഖ ജ​പ്പാ​ൻ കാ​യി​ക ഇ​തി​ഹാ​സ​ങ്ങ​ളാ​യ അ​ച്ഛ​നും മ​ക​നു​മാ​യ മു​റോ​ഫു​ഷി കോ​ജി​യും, പി​താ​വ് ഷി​ഗെ​നോ​ബു​വും ചേ​ർ​ന്ന് ഗെ​യിം​സ് വി​ള​ക്കി​ലേ​ക്ക് പ​ക​ർ​ന്നു. ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മെ​ഡ​ൽ പോ​രാ​ട്ട​ങ്ങ​ൾ ഞാ​യ​റാ​ഴ്ച സ​ജീ​വ​മാ​കും. 31 ഇ​ന​ങ്ങ​ളി​ലാ​ണ്​ ​ആ​ദ്യ ദി​നം മെ​ഡ​ൽ നി​ർ​ണ​യി​ക്കാ​നി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Grand opening for Asian Games in Japan
Next Story